സിപിഎം വ്യക്തിപരമായി ഉൻമൂലനം ചെയ്യാൻ ശ്രമിക്കുന്നു ; എൻ കെ പ്രേമചന്ദ്രൻ

Published : Apr 22, 2019, 08:52 AM ISTUpdated : Apr 22, 2019, 08:58 AM IST
സിപിഎം വ്യക്തിപരമായി ഉൻമൂലനം ചെയ്യാൻ ശ്രമിക്കുന്നു ; എൻ കെ പ്രേമചന്ദ്രൻ

Synopsis

വ്യക്തിപരമായി ഇല്ലാതാക്കാൻ നീചമായ നടപടിയാണ് സിപിഎമ്മിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് എൻ കെ പ്രേമചന്ദ്രൻ

കൊല്ലം: സിപിഎം തന്നെ വ്യക്തിപരമായി ഉൻമൂലനം ചെയ്യാൻ ശ്രമിക്കുന്നുവെന്ന് കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എൻകെ പ്രേമചന്ദ്രൻ ആരോപിച്ചു. നീചമായ പ്രവർത്തനമാണ് സിപിഎമ്മിൻേറതെന്നും ഇത് ജനം തിരിച്ചറിയുമെന്നും എൻ കെ പ്രേമചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കോൺഗ്രസ് പ്രവര്‍ത്തനം ആര്‍എസിപിയുടെ ഷാഡോ കമ്മിറ്റി ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന പ്രസ്താവന വിവാദമാക്കേണ്ട കാര്യമില്ല. ഷാഡോ സംഘം എന്ന് ഉദ്ദേശിച്ചത് തെരഞ്ഞെടുപ്പ് കമ്മിറ്റിയെയാണെന്നും എൻകെ പ്രേമചന്ദ്രൻ വിശദീകരിച്ചു. സിപിഎമ്മിനും ഇത് പോലുള്ള കമ്മിറ്റികളുണ്ടല്ലോയെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി എൻ കെ പ്രേമചന്ദ്രൻ  ചോദിക്കുന്നു

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?