അടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയാവില്ലെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ

Published : Mar 10, 2019, 09:54 PM ISTUpdated : Mar 10, 2019, 09:55 PM IST
അടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയാവില്ലെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ

Synopsis

ആരാകും അടുത്ത പ്രധാനമന്ത്രി എന്ന സിപിഎമ്മിന് നേരെ ഉയരുന്ന ചോദ്യത്തിന് 'പ്രധാനമന്ത്രി നരേന്ദ്രമോദി അല്ലായിരിക്കും' എന്നാണ് സിപിഎമ്മിന്‍റെ ഉത്തരമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ.

തിരുവനന്തപുരം: ബിജെപിയെ അധികാരഭ്രഷ്ടമാക്കുക എന്ന ഉയർന്ന രാഷ്ട്രീയം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലുണ്ട് എന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ആരാകും പ്രധാനമന്ത്രി എന്ന സിപിഎമ്മിന് നേരെ ഉയരുന്ന ചോദ്യത്തിന് 'പ്രധാനമന്ത്രി നരേന്ദ്രമോദി അല്ലായിരിക്കും' എന്നാണ് സിപിഎമ്മിന്‍റെ ഉത്തരമെന്ന് എ വിജയരാഘവൻ ന്യൂസ് അവർ ചർച്ചയിൽ പറഞ്ഞു.

പ്രധാനപ്പെട്ട രാഷ്ട്രീയ പ്രശ്നങ്ങളിൽ ശരിയുത്തരം കണ്ടെത്താനാകാത്തതുകൊണ്ട് വർഗ്ഗീയത തെരഞ്ഞെടുപ്പ് വിഷയമാക്കാൻ ബിജെപി ശ്രമിക്കും. പക്ഷേ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന രാഷ്ട്രീയമാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉയർത്താൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി പരാജയപ്പെടുമ്പോൾ ഒരു കക്ഷിക്ക് മാത്രമായി ഭൂരിപക്ഷം കിട്ടില്ല. രാജ്യത്തെ നയിക്കുന്നത് ആരാകണം എന്ന തീരുമാനത്തിൽ ജനപക്ഷത്ത് നിൽക്കുന്ന സ്വാധീനമാകുന്ന രീതിയിൽ ഇടത് അംഗങ്ങളുടെ എണ്ണം പാ‍ർലമെന്‍റിൽ ഉണ്ടാകണം. രാജ്യത്തിന്‍റെ ജനാധിപത്യ പൈതൃകം സംരക്ഷിക്കണം, കോർപ്പറേറ്റ് കൊള്ള തടയണം, മതന്യൂനപക്ഷ വിഭാഗങ്ങൾ സംരക്ഷിക്കണം. ആ രാഷ്ട്രീയമാവും ഇടതുപക്ഷവും സിപിഎമ്മും ജനങ്ങൾക്ക് മുമ്പിൽ വയ്ക്കുക എന്ന് എൽഡിഎഫ് കൺവീനർ പറഞ്ഞു.

കേരളത്തിലെ തെരഞ്ഞെടുപ്പ് താമസിച്ച് നടത്തുന്നതുകൊണ്ട് ഒരു അസംബ്ലി മണ്ഡലത്തിൽ സ്ഥാനാർത്ഥിക്ക് ആറ് ദിവസം വരെ പ്രചാരണത്തിന് സമയം കിട്ടും. അങ്ങാടികളിൽ നിന്നുകൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രവർത്തിനപ്പുറം വീടുകളിലേക്ക് ചെല്ലാനാകും. വോട്ടർമാരോട് കൂടുതൽ അടുത്ത് ഇടപഴകി രാഷ്ട്രീയം പറയാനുള്ള അവസരമായാണ് ഇടതുപക്ഷം ഇതിനെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കിയതിന്‍റെ ആനുകൂല്യം കിട്ടും കേരളത്തിൽ ഇടതുപക്ഷത്തിന് കിട്ടുമെന്നും എൽഡിഎഫ് കൺവീനർ പ്രത്യാശ പ്രകടിപ്പിച്ചു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?