'ബിജെപിക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജീവൻ പണയം വച്ച്'; കേരളത്തെ വിമര്‍ശിച്ച് നരേന്ദ്രമോദി

Published : Apr 26, 2019, 11:15 AM ISTUpdated : Apr 26, 2019, 06:32 PM IST
'ബിജെപിക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജീവൻ പണയം വച്ച്'; കേരളത്തെ വിമര്‍ശിച്ച് നരേന്ദ്രമോദി

Synopsis

കേരളത്തിൽ വോട്ട് തേടുന്ന പ്രവര്‍ത്തകര്‍ ജീവനോടെ മടങ്ങുമെന്ന് പോലും ഉറപ്പില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

വാരാണസി: കേരളത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗം. കേരളത്തിൽ ജീവൻ പണയം വച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ തെര‍ഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.കേരളത്തിൽ വോട്ട് തേടുന്ന പ്രവര്‍ത്തകര്‍ ജീവനോടെ മടങ്ങുമെന്ന് പോലും ഉറപ്പില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബംഗാളിലും ഇത് തന്നെയാണ് അവസ്ഥ. പക്ഷെ ഇത്തരം സാഹചര്യങ്ങളിൽ അവര്‍ ഭയപ്പെട്ടില്ലെന്നും എല്ലാം അതിജീവിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

എന്നാൽ ഈ ഗതി വാരാണസിയിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഈ ഭയത്തിന്‍റെ കാര്യമില്ലെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പച്ചു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി നടത്തിയ പ്രചാരണ പൊതുയോഗത്തിലായിരുന്നു കേരളത്തെ വിമര്‍ശിച്ച് മോദിയുടെ പ്രസംഗം.  
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?