രണ്ടു തവണ വിളിച്ചു; മമത ഫോണെടുത്തില്ലെന്ന് മോദി

Published : May 09, 2019, 11:52 AM ISTUpdated : May 09, 2019, 11:57 AM IST
രണ്ടു തവണ വിളിച്ചു; മമത ഫോണെടുത്തില്ലെന്ന് മോദി

Synopsis

ഫോനി ചുഴലിക്കാറ്റുണ്ടായപ്പോൾ രണ്ട് തവണ മമതാ ബാനര്‍ജിയെ ഫോണിൽ വിളിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

ദില്ലി: മമതാ ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും പ്രധാനമന്ത്രി നേരേന്ദ്ര മോദി. മമത ബംഗാളിലെ സാമ്പത്തിക രംഗമാകെ തകര്‍ത്തു എന്ന് മോദി ആരോപിച്ചു. ഒരു ജനതയെ ആകെ വഞ്ചിച്ച നേതാവാണ് മമതാ ബാനര്‍ജിയെന്നും നരേന്ദ്ര മോദി പറഞ്ഞു. സ്വന്തം കസേര സംരക്ഷിക്കുന്നതിൽ മാത്രമാണ് മമതാ ബാനര്‍ജിക്ക് താൽപര്യമെന്നും പ്രധാനമന്ത്രി ആരോപിച്ചു. 

ചുഴലിക്കാറ്റ് ഉണ്ടായപ്പോൾ രണ്ടു തവണ വിളിച്ചിട്ടും മമത ഫോൺ എടുത്തില്ല. കേന്ദ്രം വിളിച്ച കൂടിക്കാഴ്ചയും മമത ബാനര്‍ജി നിരസിച്ചെന്ന് മോദി ആരോപിച്ചു. 

Read also: നരേന്ദ്രമോദിക്കാവശ്യം 'ജനാധിപത്യത്തിൻെറ മുഖത്തടി': മമത ബാനർജി

 പ്രതിപക്ഷ മഹാസഖ്യം രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചിരുന്നു. സ്വന്തം സംസ്ഥാനത്ത് ജനാധിപത്യത്തെ തച്ചുടച്ചവരാണ് ഇപ്പോൾ ജനാധിപത്യം രക്ഷിക്കുന്നതിനെക്കുറിച്ച് വാചാലാകരുതെന്നാണ് പ്രതിപക്ഷ സഖ്യത്തിനും മമതാ ബാനര്‍ജിക്കുമെതിരെ മോദി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കളും മമതാ ബനര്‍ജിയും തമ്മിലുള്ള രൂക്ഷമായ വാക്പോരിന്‍റെ തുടര്‍ച്ചായാണ് മോദിയുടെ മമതാ വരുദ്ധ പരാമര്‍ശം  

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?