മോദിയും അമിത്ഷായും വയനാട്ടിലേക്ക്; തീരുമാനം ഉടനെന്ന് തുഷാര്‍ വെള്ളാപ്പള്ളി

Published : Apr 03, 2019, 12:07 PM ISTUpdated : Apr 03, 2019, 04:35 PM IST
മോദിയും അമിത്ഷായും വയനാട്ടിലേക്ക്; തീരുമാനം ഉടനെന്ന് തുഷാര്‍ വെള്ളാപ്പള്ളി

Synopsis

രാഹുൽ ഗാന്ധിക്കെതിരായ പ്രചാരണത്തിന് പ്രധാനമന്ത്രിയേയും പാര്‍ട്ടി അധ്യക്ഷൻ അമിത്ഷായെയും രംഗത്തിറക്കാൻ ഒരുങ്ങി ബിജെപി.

വയനാട്: രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാര്‍ത്ഥിയായതോടെ പ്രചാരണത്തിന് ദേശീയ നേതാക്കളെ രംഗത്തിറക്കാനൊരുങ്ങി ബിജെപി. പ്രധാന മന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വയനാട്ടിൽ എത്തുമെന്നാണ് സൂചന. പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുയോഗം അടക്കമുള്ള കാര്യങ്ങളും പരിഗണനയിലുണ്ടെന്നാണ് വിവരം. 

പ്രധാനമന്ത്രിയും അമിത് ഷായും വയനാട്ടിൽ പ്രചരണത്തിന് എത്തുന്ന കാര്യം പരിഗണനയിലാണെന്ന് തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. ഇക്കാര്യത്തിൽ രണ്ടുദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകുമെന്നാണ് എൻഡിഎ സ്ഥാനാര്‍ത്ഥി കൂടിയായ തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്. 

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?