'ഹിന്ദുസ്ഥാന്‍ സിന്ദാബാദ്' ; സണ്ണി ഡിയോളിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മോദി

Published : Apr 28, 2019, 08:11 PM ISTUpdated : Apr 28, 2019, 08:13 PM IST
'ഹിന്ദുസ്ഥാന്‍ സിന്ദാബാദ്' ; സണ്ണി ഡിയോളിനൊപ്പമുള്ള ചിത്രം പങ്കുവച്ച്  മോദി

Synopsis

സണ്ണി ഡിയോളിന്‍റെ മനുഷ്യത്വവും ഇന്ത്യയ്ക്ക് വേണ്ടിയുള്ള കരുതലുമാണ് തന്നെ അദ്ദേഹത്തിലേക്ക് ആകര്‍ഷിച്ചതെന്ന് മോദി പറഞ്ഞു.

ദില്ലി: അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന ബോളിവുഡ് താരം സണ്ണി ഡിയോളിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ഹിന്ദുസ്ഥാന്‍ സിന്ദാബാദ് ഉണ്ടായിരുന്നു, ഉണ്ട്, ഇനിയും നിലനില്‍ക്കും' എന്ന കുറിപ്പോടെയാണ് മോദി ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. സണ്ണി ഡിയോള്‍ അഭിനയിച്ച ഗദ്ദാര്‍ എന്ന ചിത്രത്തിലെ പ്രശസ്തമായ സംഭാഷണമാണിത്. 

സണ്ണി ഡിയോളിന്‍റെ മനുഷ്യത്വവും ഇന്ത്യയ്ക്ക് വേണ്ടിയുള്ള കരുതലുമാണ് തന്നെ അദ്ദേഹത്തിലേക്ക് ആകര്‍ഷിച്ചതെന്ന് മോദി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സണ്ണി ഡിയോളിന്‍റെ വിജയത്തിനായി കാത്തിരിക്കുകയാണെന്നും മോദി കുറിച്ചു. പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയാണ് സണ്ണി ഡിയോള്‍. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?