പൊന്നാനിയില്‍ പി വി അന്‍വര്‍ തോല്‍ക്കുമെന്ന് സിപിഎം ജില്ലാ കമ്മിറ്റി

Published : Apr 28, 2019, 06:25 PM IST
പൊന്നാനിയില്‍ പി വി അന്‍വര്‍ തോല്‍ക്കുമെന്ന് സിപിഎം ജില്ലാ കമ്മിറ്റി

Synopsis

തെരഞ്ഞെടുപ്പിന് ശേഷം നിയോജക മണ്ഡലങ്ങളില്‍നിന്ന് ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍.

മലപ്പുറം: പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ തോല്‍ക്കുമെന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. 35000 വോട്ടിന് യുഡിഎഫിന്‍റെ ഇ ടി മുഹമ്മദ് ബഷീരിനോട് തോല്‍ക്കുമെന്നാണ് നിഗമനം. തെരഞ്ഞെടുപ്പിന് ശേഷം നിയോജക മണ്ഡലങ്ങളില്‍നിന്ന് ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണിത്. 

തൃത്താല, തവനൂര്‍, പൊന്നാനി മണ്ഡലങ്ങളില്‍ LDF ന് ഭൂരിപക്ഷം കിട്ടുമെങ്കിലും ഇടത് സ്വതന്ത്രൻ വി അബ്ദുറഹ്മാൻ എംഎല്‍എയായ തവനൂര്‍ ഉള്‍പ്പെടെ മറ്റ് നാല് നിയോജക മണ്ഡലങ്ങളിലും ഇ ടി മുഹമ്മദ് ബഷീറിന് ലീഡ് കിട്ടുമെന്നും ജയത്തിലേക്കെത്തുമെന്നും എല്‍ഡിഎഫ് കണക്കുകൂട്ടുന്നു. 

അതേസമയം മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടി ജയിക്കുമെങ്കിലും ഭൂരിപക്ഷം കഴിഞ്ഞ തവണത്തെക്കാളും കുറയുമെന്നുമാണ് വിലയിരുത്തല്‍. റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിക്ക് കൈമാറി. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?