പത്തനംതിട്ടയിൽ അങ്കം കുറിക്കാന്‍ കെ സുരേന്ദ്രൻ; തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് ആരംഭിക്കും

Published : Mar 24, 2019, 06:40 AM ISTUpdated : Mar 24, 2019, 06:47 AM IST
പത്തനംതിട്ടയിൽ അങ്കം കുറിക്കാന്‍ കെ സുരേന്ദ്രൻ; തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് ആരംഭിക്കും

Synopsis

ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്നലെ വൈകീട്ടോടെയാണ് കെ സുരേന്ദ്രനെ പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

പത്തനംതിട്ട: പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് തുടങ്ങും. രാവിലെ പതിനൊന്നിന് കെ സുരേന്ദ്രൻ ജില്ലയിൽ എത്തും. ട്രെയിനിൽ തിരുവല്ലയിലെത്തുന്ന സുരേന്ദ്രന് പ്രവർത്തകർ സ്വീകരണമൊരുക്കും. തുടർന്ന് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ നേരിൽ കണ്ട് പിന്തുണ തേടും.

അടുത്ത ദിവസം വിപുലമായ തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിക്കാനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്‍റെ തീരുമാനം. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്നലെ വൈകീട്ടോടെയാണ് കെ സുരേന്ദ്രനെ പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പത്തനംതിട്ടയിൽ വിജയം നേടാനാകുമെന്ന വിശ്വാസമുണ്ടെന്നും ശുഭപ്രതീക്ഷയിലാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?