തമിഴ് പേശി നിർമ്മല; കുമ്മനത്തിനായി വോട്ട് അഭ്യർത്ഥന

Published : Mar 27, 2019, 06:41 AM IST
തമിഴ് പേശി നിർമ്മല; കുമ്മനത്തിനായി വോട്ട് അഭ്യർത്ഥന

Synopsis

എൻഡിഎ മോദിയെ മാത്രം പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുമ്പോൾ പ്രതിപക്ഷത്ത് പ്രധാനമന്ത്രിയാകാൻ ആളുകളുടെ തിരക്കാണെന്ന് പരിഹാസം

തിരുവനന്തപുരം: കുമ്മനത്തിനായി തമിഴിൽ വോട്ട് അഭ്യർത്ഥിച്ച് കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ. വെട്ടിക്കെട്ടപകടം ഉണ്ടായപ്പോഴും ഓഖി കാലത്തും ഓടി വന്ന മോദിയെ മറക്കരുതെന്നായിരുന്നു തലസ്ഥാനത്തെ വോട്ടർമാരോട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടത്.

എൻഡിഎ മോദിയെ മാത്രം പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുമ്പോൾ പ്രതിപക്ഷത്ത് പ്രധാനമന്ത്രിയാകാൻ ആളുകളുടെ തിരക്കാണെന്ന് പരിഹാസം. ആദ്യം സംസാരം ഇംഗ്ലീഷിലായിരുന്നു. പിന്നെ ബിജെപി ജില്ലാ പ്രസിഡണ്ടിനറെ അഭ്യർത്ഥന മാനിച്ച് പ്രസംഗം തമിഴിലേക്ക് മാറ്റി. ഓഖി കാലത്ത് തീരവാസികളെ തമിഴിൽ ആശ്വസിപ്പിച്ച നിർമ്മല സീതാരാമൻറെ നടപടി വലിയ കയ്യടിനേടിയിരുന്നു. 

തിരുവനന്തപുരത്ത് എതിരിടാൻ മോദിയെ വെല്ലുവിളിച്ച ശശിതരൂരിന് വേദിയിൽ കുമ്മനം മറുപടി നല്‍കി.  നേരത്തെ കുമ്മനത്തിനറെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നിർമ്മലസീതാരാമൻ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും പരമാവധി ഇറക്കി വോട്ടുറപ്പിക്കാനാണ് ബിജെപി ശ്രമം എൻഡിഎ മോദിയെ മാത്രം പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുമ്പോൾ പ്രതിപക്ഷത്ത് പ്രധാനമന്ത്രിയാകാൻ ആളുകളുടെ തിരക്കാണെന്ന് പരിഹാസം

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?