ഓരോ മണ്ഡലത്തിലും പ്രത്യേകം നിലപാട്, ആരുമായും സഖ്യത്തിനില്ലെന്ന് പിസി ജോര്‍ജ്

Published : Apr 03, 2019, 12:26 PM ISTUpdated : Apr 03, 2019, 01:00 PM IST
ഓരോ മണ്ഡലത്തിലും പ്രത്യേകം നിലപാട്, ആരുമായും സഖ്യത്തിനില്ലെന്ന് പിസി ജോര്‍ജ്

Synopsis

പത്തനംതിട്ട മണ്ഡലത്തില്‍ ആചാരം സംരക്ഷിക്കുന്നവര്‍ക്കായിരിക്കും പിന്തുണയെന്ന് പി സി ജോര്‍ജ് വ്യക്തമാക്കി. 

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുമായും ജനപക്ഷത്തിന് സഖ്യമില്ലെന്ന് പി സി ജോര്‍ജ്. ഓരോ മണ്ഡലത്തിലും പ്രത്യേകം നിലപാട് സ്വീകരിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട മണ്ഡലത്തില്‍ ആചാരം സംരക്ഷിക്കുന്നവര്‍ക്കായിരിക്കും പിന്തുണ. ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോൾ പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസമുണ്ടായിയെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. 

നേരത്തേ ലോക്സഭാ തെരഞ്ഞെടുപ്പില്‍  ജനപക്ഷം, യുഡിഎഫുമായി സഖ്യത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് എന്‍ഡിഎയുമായി സഖ്യമുണ്ടാക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നാണ് അന്ന് ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അതും പിന്‍വലിക്കുകയായിരുന്നു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?