അമേഠിയിൽ പരാജയഭീതിയില്ല, രാഹുലിന്‍റെ വരവ് ദക്ഷിണേന്ത്യ പിടിക്കാനെന്ന് ഉമ്മൻചാണ്ടി

Published : Mar 24, 2019, 08:30 AM ISTUpdated : Mar 24, 2019, 09:01 AM IST
അമേഠിയിൽ പരാജയഭീതിയില്ല, രാഹുലിന്‍റെ വരവ് ദക്ഷിണേന്ത്യ പിടിക്കാനെന്ന് ഉമ്മൻചാണ്ടി

Synopsis

കോൺഗ്രസിനും യുപിഎയ്ക്കും വലിയ പിന്തുണ തന്നിട്ടുള്ള മണ്ണാണ് ദക്ഷിണേന്ത്യ. രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽ കൂടി മത്സരിച്ചാൽ അത്  ഇവിടുത്തെ ജനങ്ങൾക്കിടയിൽ വലിയ ആവേശമുണ്ടാക്കുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസെന്നും ഉമ്മൻചാണ്ടി പറഞ്ഞു. 

കോട്ടയം: അമേഠിയിലെ പരാജയഭീതിമൂലമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനൊരുങ്ങുന്നതെന്ന സിപിഎമ്മിന്‍റെയും ബിജെപിയുടെയും ആരോപണങ്ങൾ തള്ളി ഉമ്മൻചാണ്ടി. അമേഠിയിൽ പരാജയപ്പെടുമെന്ന ഒരു ആശങ്കയും രാഹുൽ ഗാന്ധിക്കില്ല. അവിടെ വലിയ ഭൂരിപക്ഷത്തിൽ തന്നെ രാഹുൽ ഗാന്ധി വിജയിക്കുമെന്ന് ഉറപ്പാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

രാഹുൽ ദക്ഷിണേന്ത്യയിൽ ഒരു മണ്ഡലത്തിൽ കൂടി മത്സരിക്കണമെന്ന് കേരളം, തമിഴ്നാട്. കർണാടക സംസ്ഥാനങ്ങളിലെ കോൺഗ്രസ് കമ്മിറ്റികൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് വയനാട് മണ്ഡലത്തിൽ രാഹുലിന്‍റെ സ്ഥാനാർത്ഥിത്വ ചർച്ചകൾ നടക്കുന്നതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

കോൺഗ്രസിനും യുപിഎയ്ക്കും വലിയ പിന്തുണ തന്നിട്ടുള്ള മണ്ണാണ് ദക്ഷിണേന്ത്യ. രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽ കൂടി മത്സരിച്ചാൽ അത്  ഇവിടുത്തെ ജനങ്ങൾക്കിടയിൽ വലിയ ആവേശമുണ്ടാക്കുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. വയനാട്ടിലെ സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി എത്തുമെന്ന പ്രതീക്ഷയിലാണ് ടി സിദ്ദീഖ് സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിൻമാറിയതെന്നും ഉമ്മൻചാണ്ടി കോട്ടയത്ത് പറഞ്ഞു.
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?