സമദൂരം ആവര്‍ത്തിച്ച് എൻഎസ്എസ്; വിശ്വാസ സംരക്ഷണത്തിൽ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകൾക്ക് വിമര്‍ശനം

Published : Apr 02, 2019, 03:03 PM ISTUpdated : Oct 15, 2019, 10:30 AM IST
സമദൂരം ആവര്‍ത്തിച്ച് എൻഎസ്എസ്; വിശ്വാസ സംരക്ഷണത്തിൽ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകൾക്ക് വിമര്‍ശനം

Synopsis

ഈശ്വര വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്തില്ല . വിശ്വാസത്തിന്‍റെ പേരിൽ വോട്ടുപിടിക്കാൻ ആർക്കാണ് അവകാശമെന്നത് വിശ്വാസി സമൂഹം തീരുമാനിക്കുമെന്ന് എൻഎസ്എസ്. 

കോട്ടയം: ലോക് സഭാ തെരഞ്ഞെടുപ്പിൽ സമദൂര നിലപാടാണെങ്കിലും വിശ്വാസ സമൂഹത്തോടൊപ്പം നിലകൊള്ളുമെന്ന് എൻഎസ്എസ്.  ശബരിമല യുവതീ പ്രവേശനം രാഷ്ട്രീയ ലാഭം കൊയ്യാനുള്ള അവസരമായി ബിജെപിയും കോൺഗ്രസും കണ്ടുവെന്നും എൻ എസ് എസ് മുഖപത്രമായ സർവ്വീസിലെ മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു .

ശബരിമലയിൽ നിയമനടപടിയെടുക്കാതെ പ്രക്ഷോഭത്തിനിറങ്ങിയ ബി ജെ പിയേയും മുഖപ്രസംഗം വിമർശിക്കുന്നുണ്ട് . ഈശ്വര വിശ്വാസവും ആചാരാനുഷ്ടാനങ്ങളും സംരക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്തില്ല . വിശ്വാസത്തിന്‍റെ പേരിൽ വോട്ടുപിടിക്കാൻ ആർക്കാണ് അവകാശമെന്നത് വിശ്വാസി സമൂഹം തീരുമാനിക്കുമെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.

അതേ സമയം എൽഡിഎഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന് സ്വീകരണം നൽകിയതിന് മാവേലിക്കര എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടതിനെക്കുറിച്ച് മുഖ പ്രസംഗത്തിൽ വിശദീകരണമില്ല.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?