ഒഡീഷയില്‍നിന്നുള്ള ബിജെഡി എംപി ബാലഭദ്ര മാജി ബിജെപിയില്‍; പാര്‍ട്ടി അവഗണിച്ചെന്ന് ആരോപണം

Published : Mar 16, 2019, 02:59 PM ISTUpdated : Mar 16, 2019, 03:04 PM IST
ഒഡീഷയില്‍നിന്നുള്ള ബിജെഡി എംപി ബാലഭദ്ര മാജി ബിജെപിയില്‍; പാര്‍ട്ടി അവഗണിച്ചെന്ന് ആരോപണം

Synopsis

പാര്‍ട്ടി തന്നെ അവഗണിച്ചുവെന്ന് ആരോപിച്ചാണ് മാജിയുടെ ചുവട് മാറ്റം. രണ്ട് ദിവസം മുമ്പാണ് ഇദ്ദേഹം പാര്‍ട്ടിയില്‍നിന്ന് രാജി വച്ചത്.

ഭുവനേശ്വര്‍: ഒഡീഷയിലെ ബിജെഡി സിറ്റിംഗ് എം പി  ബാലഭദ്ര മാജി ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി ധര്‍മ്മേദന്ദ്ര പ്രധാന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു അംഗത്വം സ്വീകരിച്ചത്. പാര്‍ട്ടി തന്നെ അവഗണിച്ചുവെന്ന് ആരോപിച്ചാണ് മാജിയുടെ ചുവട് മാറ്റം. രണ്ട് ദിവസം മുമ്പാണ് ഇദ്ദേഹം പാര്‍ട്ടിയില്‍നിന്ന് രാജി വച്ചത്.

ബിജെപി ടിക്കറ്റില്‍ നബരംഗ്പൂരില്‍നിന്ന് മത്സരിക്കാനൊരുങ്ങുകയാണ് മാജി. നിലവില്‍ നബരംഗ്പൂരിലെ എംപിയാണ് മാജി. അതേസമയം പ്രയാഗ്‍രാജിലെ ബിജെപി സിറ്റിംഗ് എംപി എസ് സി ഗുപ്ത സമാജ്‍വാദി പാര്‍ട്ടിയില്‍ ചേർന്നു. 

നേരത്തേ മുന്‍ കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. മൂന്ന് ദിവസം മുൻപ് വരെ കോൺഗ്രസിനെ ന്യായീകരിച്ച് പൊതു വേദികളിലെത്തിയിരുന്ന ടോം വടക്കൻ മാര്‍ച്ച് 14ന് രാവിലെയാണ് നിലപാട് അട്ടിമറിച്ച് ബിജെപിക്കൊപ്പം പോയതും മെമ്പര്‍ഷിപ്പ് കൈപ്പറ്റിയതും. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?