
ഭുവനേശ്വർ: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് തിരിച്ചടി നൽകി കൊണ്ട് സ്ഥാനാർത്ഥി ബിജെഡിയിൽ(ബിജു ജനതാ ദൾ) ചേർന്നു. അനന്ത്പുർ നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ഭാഗ്യരതി സേതിയാണ് ബിജെഡിയിൽ ചേർന്നത്. ബിജെഡി അധ്യക്ഷനും ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്കിന്റെ സാന്നിധ്യത്തിലായിരുന്നു സേതിക്കിന്റെ പാർട്ടി പ്രവേശനം.
2009ൽ ബിജെഡി ടിക്കറ്റിൽ അനന്ത്പുരിയിൽനിന്നും പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചയാളാണ് സേതി. എന്നാൽ പിന്നീട് അദ്ദേഹം ബിജെഡി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. ബിജെപി സംസ്ഥാന ഘടകത്തിലെ ആഭ്യന്തരപ്രശ്നങ്ങളും തനിക്കെതിരെയുള്ള ഗൂഢാലോചനയുമാണ് പാർട്ടി വിടാൻ കാരണമെന്ന് സേതി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.