ഐആർപിസിയിലെ അന്തേവാസികളുടെ അനുഗ്രഹം വാങ്ങി പി ജയരാജൻ ഇന്ന് പത്രിക നൽകും

Published : Mar 30, 2019, 08:34 AM ISTUpdated : Mar 30, 2019, 08:58 AM IST
ഐആർപിസിയിലെ അന്തേവാസികളുടെ അനുഗ്രഹം വാങ്ങി പി ജയരാജൻ ഇന്ന് പത്രിക നൽകും

Synopsis

 ഐആർപിസി അന്തേവാസികളെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് കോഴിക്കോട്ടക്ക് പോവുക. ഇന്ന് 12 മണിയോടെയാണ് പി ജയരാജൻ കോഴിക്കോട് കലക്ടർക്ക് മുമ്പാകെ പത്രിക നൽകുക

വടകര: നാമനിർദേശ പത്രിക നൽകുന്നതിന് മുന്നോടിയായി വടകരയിലെ ഇടത് സ്ഥാനാർഥി പി ജയരാജൻ കണ്ണൂർ ഐആർപിസി സാന്ത്വന പരിചരണ കേന്ദ്രത്തിലെത്തും.  അന്തേവാസികളെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് കോഴിക്കോട്ടക്ക് പോവുക. ഇന്ന് 12 മണിയോടെയാണ് പി ജയരാജൻ കോഴിക്കോട് കലക്ടർക്ക് മുമ്പാകെ പത്രിക നൽകുക. 13 വർഷങ്ങൾക്ക് ശേഷമാണ് പി ജയരാജൻ ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

സാന്ത്വന പരിചരണദിനത്തിൽ പന്ത്രണ്ടായിരത്തിലധികം കിടപ്പുരോഗികൾക്ക് വീട്ടിൽ ആശ്വാസമെത്തിച്ചതടക്കം നിരവധി സാമൂഹിക പ്രവർത്തനങ്ങളിലേർപ്പെടാറുള്ള ഐആർപിസിയ്ക്ക് വലിയ ജനപിന്തുണയാണുള്ളത്. ജനകീയ സാന്ത്വന പരിചരണ പ്രസ്ഥാനമായ ഐആർപിസി നടത്തിയ സർവേയിൽ ജില്ലയിൽ 12361 കിടപ്പുരോഗികളുണ്ടെന്നു കണ്ടെത്തിയിരുന്നു. ഐആർപിസി വഴിയുള്ള സാന്ത്വനപരിചരണ രംഗത്തെ ജയരാജന്‍റെ വേരുകളുടെ ഉറപ്പ് ഇത്തവണത്തെ സ്ഥാനാർത്ഥി നിർണയത്തിൽ സ്വാധീനം ചെലുത്തിയിരുന്നു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?