പപ്പു പരാമര്‍ശം ; ദേശാഭിമാനിക്കുള്ള മറുപടി 23ന് ജനം നൽകുമെന്ന് ഉമ്മൻചാണ്ടി

Published : Apr 01, 2019, 04:27 PM IST
പപ്പു പരാമര്‍ശം ; ദേശാഭിമാനിക്കുള്ള മറുപടി 23ന് ജനം നൽകുമെന്ന് ഉമ്മൻചാണ്ടി

Synopsis

ദേശാഭിമാനിക്ക് അതേ ഭാഷയിൽ മറുപടി പറയാൻ ആളല്ല, രാഹുൽ ഗാന്ധിക്കെതിരായ പരാമര്‍ശത്തിനുള്ള മറുപടി ഏപ്രിൽ 23 ന് ജനം നൽകുമെന്ന് ഉമ്മൻചാണ്ടി. 

കൊച്ചി: വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ എത്തുന്ന രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ വന്ന മുഖപ്രസംഗത്തിനെതിരെ ഉമ്മൻ ചാണ്ടി. 'കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്ട്രെെക്ക്' എന്ന തലക്കെട്ടോടെ ദേശാഭിമാനി എഡിറ്റോറിയൽ ശ്രദ്ധയിൽ പെടുത്തിയപ്പോഴായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം. ദേശാഭിമാനിക്ക് അതേ ഭാഷയിൽ മറുപടി പറയാൻ ആളല്ല, രാഹുൽ ഗാന്ധിക്കെതിരായ പരാമര്‍ശത്തിനുള്ള മറുപടി ഏപ്രിൽ 23 ന് ജനം നൽകുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. 

കോൺഗ്രസിന്‍റെ മുഖ്യശത്രു ബിജെപി തന്നെയാണ്. അക്കാര്യത്തിൽ സംശയമില്ല. എന്നാൽ പ്രധാനമായി എതിർക്കേണ്ടത് ബിജെപിയെ ആണ് എന്ന് എൽഡിഎഫിന് ഇപ്പോഴും ഉറപ്പില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ദുഃഖങ്ങളിലെല്ലാം കേരളത്തിനൊപ്പം നിന്ന നേതാവാണ് രാഹുൽ. കേരളത്തോട് അദ്ദേഹത്തിനുള്ള പ്രത്യേക താല്പര്യം കൂടിയാണ് സ്ഥാനാര്‍ത്ഥിത്വ തീരുമാനത്തിന് കാരണം. രാഹുലിന്‍റെ വയനാട് സ്ഥാനാര്‍ത്ഥിത്വം ദേശീയ രാഷ്ട്രീയത്തിൽ വലിയ നേട്ടമാകുമെന്നും ഉമ്മൻചാണ്ടി കൊച്ചിയിൽ പറ‍ഞ്ഞു.

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?