വയനാട്ടിലെ സ്ഥാനാർത്ഥിത്വം: രാഹുൽ വരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ഉമ്മൻ ചാണ്ടി; തീരുമാനം നാളെ

Published : Mar 30, 2019, 11:56 PM ISTUpdated : Mar 31, 2019, 12:08 AM IST
വയനാട്ടിലെ സ്ഥാനാർത്ഥിത്വം: രാഹുൽ വരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ഉമ്മൻ ചാണ്ടി; തീരുമാനം നാളെ

Synopsis

രാഹുൽ വയനാട്ടിൽ മത്സരിക്കും എന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ഉമ്മൻ ചാണ്ടി. തീരുമാനം ഉടൻ ഉണ്ടാകുമെന്നും ഉമ്മൻ ചാണ്ടി. 

തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് തന്നെയാണ് ഇപ്പോഴും പ്രതീക്ഷയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മൻചാണ്ടി. തീരുമാനം ഉടൻ ഉണ്ടാകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. 

ഞായറാഴ്ച രാഹുല്‍ ആന്ധ്രയിലേക്ക് പ്രചാരണത്തിന് പോകുന്നതിന് മുൻപ് വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചുള്ള തീരുമാനം ദില്ലിയില്‍ നിന്നുണ്ടാകും. സംസ്ഥാന നേതൃത്വം ഒന്നടങ്കമാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കണമെന്നാവശ്യപ്പെട്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുടെ തീരുമാനം ഞായറാഴ്ച ഉണ്ടാകുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് ടി സിദ്ദിഖ് പറഞ്ഞു. രാഹുൽ വരുമെന്ന ശുഭപ്രതീക്ഷയിലാണ്. രാഹുലിന്‍റെ വിശ്വസ്ത പ്രചാരകനായി മുന്നോട്ട് പോകുമെന്നും ഇത്രയും ദിവസത്തെ അനിശ്ചിതാവസ്ഥ തന്നെ അലോസരപ്പെടുത്തിയില്ലെന്നും സിദ്ദിഖ്  പറഞ്ഞു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?