പ്രതിപക്ഷം ഇവിഎമ്മുകൾക്കെതിരെ പരാതി പറയുന്നത് തോൽക്കുമെന്ന് പേടിച്ച്: ബിജെപി

By Web TeamFirst Published May 22, 2019, 3:24 PM IST
Highlights

ഇവിഎമ്മിൽ കൂടി വോട്ടെടുപ്പ് നടത്തി വിവിധ തെരഞ്ഞെടുപ്പുകളിൽ വിജയിച്ച സിപിഎം, തൃണമൂൽ, ഡിഎംകെ തുടങ്ങിയ പാർട്ടികൾ ഇപ്പോൾ പരാതിയുമായി എത്തിയിരിക്കുന്നു. പരാജയപ്പെടും എന്ന ഭീതിയാണ് പ്രതിപക്ഷ പാർട്ടികൾക്ക് ഉള്ളത്.

ദില്ലി: പ്രതിപക്ഷത്തിന് പരാജയഭീതിയാണെന്നും, വോട്ടിംഗ് യന്ത്രങ്ങളെ കുറിച്ച് പരാതിപറയുന്നത് ജനങ്ങളിൽ വിശ്വാസമില്ലാത്തത് കൊണ്ടാണെന്നും ബിജെപി. ഇവിഎമ്മിൽ കൂടി വോട്ടെടുപ്പ് നടത്തി വിവിധ തെരഞ്ഞെടുപ്പുകളിൽ വിജയിച്ച സിപിഎം, തൃണമൂൽ, ഡിഎംകെ തുടങ്ങിയ പാർട്ടികൾ ഇപ്പോൾ പരാതിയുമായി എത്തിയിരിക്കുന്നു. പരാജയപ്പെടും എന്ന ഭീതിയാണ് പ്രതിപക്ഷ പാർട്ടികൾക്ക് ഉള്ളത്.

ഇവിഎം ഉപയോഗിച്ചു നടത്തിയ രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക തെരഞ്ഞെടുപ്പുകളിൽ ഇല്ലാത്ത പരാതികളാണ് ഇപ്പോൾ ഉയരുന്നത് എന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കർ പറഞ്ഞു. വരും മണിക്കൂറുകൾ നിർണായകമാണെന്നും പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തിരുന്നു. എക്സിറ്റ് പോൾ ഫലം കണ്ട് നിരാശരാകരുതെന്നും രാഹുൽ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ബിജെപിയുടെ പരിഹാസം. 

വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ ശേഷിക്കേ സ്ട്രോങ് റൂമുകള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്ത കാവലിലാണുള്ളത്‍. വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ്ങ് റൂമില്‍ നിന്നു മാറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രതിപക്ഷം സ്ട്രോങ്ങ് റൂമിന് പുറത്ത് കാവലിരിക്കാന്‍ തീരുമാനിച്ചത്.പ്രധാനപ്പെട്ട മണ്ഡലങ്ങളിലെ സ്ട്രോങ്ങ് റൂമുകള്‍ക്ക് മുന്നില്‍ ടെന്‍റ് കെട്ടിയാണ് കാവല്‍.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!