കേരള കോൺഗ്രസ് കോട്ടയത്ത് മല്‍സരിക്കും; സാധ്യതകള്‍ സജീവമാക്കി പി ജെ ജോസഫ്

Published : Mar 10, 2019, 01:45 PM ISTUpdated : Mar 10, 2019, 02:07 PM IST
കേരള കോൺഗ്രസ് കോട്ടയത്ത് മല്‍സരിക്കും; സാധ്യതകള്‍ സജീവമാക്കി പി ജെ ജോസഫ്

Synopsis

മത്സരിക്കണമെന്ന ആവശ്യം  ഉന്നയിച്ച പി ജെ ജോസഫ് ഒത്തുതീർപ്പിന് തയ്യാറെന്നാണ് സൂചന. എം എൽ എമാരിൽ നിന്ന്  സമവായ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നീക്കത്തിനാണ് സാധ്യത.

കോട്ടയം: കേരള കോണ്‍ഗ്രസ് കോട്ടയത്ത് തന്നെ മല്‍സരിക്കും. ഒരു സീറ്റ് മാത്രമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യം പാര്‍ട്ടി അംഗീകരിച്ചു. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് സി എഫ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാര്‍ഥിയാരെന്ന തീരുമാനം സ്റ്റിയറിങ് കമ്മിറ്റിക്കു ശേഷം മാത്രം തീരുമാനിക്കൂ. മല്‍സരിക്കാന്‍ പി ജെ ജോസഫ് താല്‍പര്യം പ്രകടിപ്പിച്ചുവെന്നും സിഎഫ് വ്യക്തമാക്കി.

മത്സരിക്കണമെന്ന ആവശ്യം  ഉന്നയിച്ച പി ജെ ജോസഫ് ഒത്തുതീർപ്പിന് തയ്യാറെന്നാണ് സൂചന. എം എൽ എമാരിൽ നിന്ന്  സമവായ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നീക്കത്തിനാണ് സാധ്യത. പാർട്ടി നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് കെ എം മാണി വിശദമാക്കി. പി ജെ ജോസഫ് കെ എം മാണിയെ നേരില്‍ക്കണ്ട് ചര്‍ച്ചനടത്തി. തുടര്‍ന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നു.

പാര്‍ട്ടി ഒറ്റക്കെട്ടായി സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എയും വ്യക്തമാക്കി.പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പ്രാഥമിക ചര്‍ച്ച നടന്നു. ജോസഫിന് സീറ്റ് നല്‍കിക്കൊണ്ടുള്ള പ്രശ്നപരിഹാരഫോര്‍മുല സ്റ്റിയറിങ് കമ്മിറ്റിയില്‍ ചര്‍ച്ചചെയ്യുമെന്നാണ് വിവരം. 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?