'ഇഡലി മേലെ ചട്നി പോടടാ', രമ്യാ ഹരിദാസിന്റെ പ്രചാരണ യോഗത്തില്‍ പി ജെ ജോസഫിന്റെ ഗാനം

Published : Mar 22, 2019, 10:34 PM IST
'ഇഡലി മേലെ ചട്നി പോടടാ', രമ്യാ ഹരിദാസിന്റെ പ്രചാരണ യോഗത്തില്‍ പി ജെ ജോസഫിന്റെ ഗാനം

Synopsis

രമ്യ ഹരിദാസ് മണ്ഡലത്തില്‍ പാട്ടും പാടി ജയിക്കുമെന്ന് വിശദമാക്കിയ പി ജെ ജോസഫ് തനിക്കൊപ്പം പാടാന്‍ വേദിയിലിരുന്ന രമ്യയെ ക്ഷണിക്കുകയായിരുന്നു


പാലക്കാട്: ആലത്തൂർ ലോകസഭാ മണ്ഡലം കൺവൻഷനിൽ യു ഡി എഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന് വോട്ട് ചോദിക്കാനെത്തിയതായിരുന്നു പി ജെ ജോസഫ്. കര്‍ഷകരുടെ പ്രശ്നങ്ങള്‍, മണ്ഡലത്തിലെ പൊതു പ്രശ്നങ്ങള്‍ ഒക്കെ സംസാരിച്ചതിന് ശേഷം മ്യ ഹരിദാസ് മണ്ഡലത്തില്‍ പാട്ടും പാടി ജയിക്കുമെന്ന് പി ജെ ജോസഫ് പ്രഖ്യാപിച്ചു. 

തുടര്‍ന്ന് താനൊരു പാട്ട് പാടാമെന്നായി. തനിക്കൊപ്പം പാടാന്‍ വേദിയിലിരുന്ന സ്ഥാനാര്‍ത്ഥിയെയും പി ജെ ജോസഫ്  ക്ഷണിച്ചു.

ആദ്യം പിജെ  ഒരു വായ്ത്താരി പാടി.
'താരാരം താരെ പോടടാ
പോടടാ താരാരം താരെ പോടടാ'

വായ്ത്താരിക്ക് വേദിയില്‍ കയ്യടികള്‍ ഉയര്‍ന്നു. കയ്യടിയില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് പി ജെ തുടര്‍ന്ന് പാടി.

'ഇഡ്ലി മേലെ ചട്നി പോടടാ.. 
ചട്നി മേലെ ഇഡ്ലി പോടടാ'

എന്ന് പിജെ ജോസഫ് പാടാന്‍ ആരംഭിച്ചതോടെ വേദിയിലും സദസിലും കൂട്ടച്ചിരി പടര്‍ന്നു. 

"

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?