ഒഞ്ചിയത്ത് വോട്ടുതേടി പി ജയരാജന്‍ ; വടകരയിൽ കൊലപാതക രാഷ്ടീയത്തിനെതിരെ ആര്‍എംപി കൂട്ടായ്മ

By Web TeamFirst Published Apr 7, 2019, 9:57 AM IST
Highlights


ജയരാജൻ ഒ‌ഞ്ചിയത്ത് പര്യടനം നടത്തുന്ന ദിവസം കൊലപാതകത്തിനെതിരായാ കൂട്ടായ്മ നടത്തിയാണ് ആർ‍എംപി  പ്രതിരോധം തീർത്തത്. എന്നാൽ ആർഎംപി നിലപാടിൽ അണികൾക്ക് അതൃപ്തിയുണ്ടെന്നും ഇത്തവണ ആർഎംപി വോട്ടുകൾകൂടി തനിക്ക് ലഭിക്കുമെന്നും ജയരാജൻ പറഞ്ഞു.

ടിപി ചന്ദ്രശേഖരന്‍റെ തട്ടകത്തിൽ വോട്ട് തേടി ഇടത് സ്ഥാനാർത്ഥി പി ജയരാജന്‍റെ പര്യടനം. ഒ‌ഞ്ചിയത്തടക്കം ജയരാജൻ പര്യടനം നടത്തുമ്പോൾ വടകരയിൽ കൊലപാതകത്തിനെതിരെ കൂട്ടായ്മ നടത്തുകയായിരുന്നു ആർഎംപി താൻ കൊലയാളി അല്ലെന്നും ആർഎംപി വോട്ടുകൾ കൂടി തനിക്ക് ലഭിക്കുമെന്നും ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

പി. ജയരാജൻ വടകരയിൽ സ്ഥാനാർത്ഥിയായി എത്തിയതോടെ സിപിഎം- ആർഎംപി വാക് പോര് തുടങ്ങിയിരുന്നു. ജയരാജന്‍റെ തോൽവി ഉറപ്പാക്കാൻ ആർഎംപി സ്വന്തം സ്ഥാനാർത്ഥിയെ നിർത്താതെ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. കൊലയാളിയായ ജയരാജന്‍റെ തോൽവിയാണ് തങ്ങളുടെ ലക്ഷ്യമെന്ന കെ കെ രമയുടെ പ്രസ്താവന പൊലീസ് കേസായി. വാക് പോര് ഇങ്ങനെ തുടരുന്നതിനിടെയാണ് ജയരാജൻ ടി പി ചന്ദ്രശേഖരന്‍റെ ഒഞ്ചിയത്ത് വോട്ട് തേടിയത്. സ്വീകരണ കേന്ദ്രങ്ങളിലെല്ലാം ആർ‍എംപിയെ രൂക്ഷമായി വിമർശിക്കാനും ജയരാജൻ  മറന്നില്ല.

ജയരാജൻ ഒ‌ഞ്ചിയത്ത് പര്യടനം നടത്തുന്ന ദിവസം കൊലപാതകത്തിനെതിരായാ കൂട്ടായ്മ നടത്തിയാണ് ആർ‍എംപി  പ്രതിരോധം തീർത്തത്. എന്നാൽ ആർഎംപി നിലപാടിൽ അണികൾക്ക് അതൃപ്തിയുണ്ടെന്നും ഇത്തവണ ആർഎംപി വോട്ടുകൾകൂടി തനിക്ക് ലഭിക്കുമെന്നും ജയരാജൻ പറഞ്ഞു. വടകര ലോകസഭ മണ്ഡലത്തിലുൾപ്പെടുന്ന വടകരയിലാണ് ആർഎംപിയ്ക്ക് കൂടുതൽ വോട്ടുകളുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ  കെ കെ രമയ്ക്ക് 20,504 വോട്ടുകൾ ലഭിച്ചു. വടകര തരിച്ചു പിടിക്കാനിറങ്ങിയ ജയരാജന് ആർഎംപി വിലങ്ങ് തടിയാകുമോയെന്ന് കാത്തിരുന്ന് കാണണം. 
 

click me!