വോട്ട് ചോദിച്ച് ജിമ്മില്‍; പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി എം ബി രാജേഷിന് ഇത് വികസന നേട്ടം

By Web TeamFirst Published Apr 9, 2019, 4:36 PM IST
Highlights

കേരളത്തിലെ ആദ്യത്ത സൗജന്യ ജിംനേഷ്യം പാലക്കാട് കോട്ടമൈതാനിയില്‍ ആരംഭിച്ചത് തന്‍റെ  എം പി ഫണ്ടിൽ നിന്ന് എം ബി രാജേഷ് തന്നെയാണ്. 17 ലക്ഷം ചെലവിട്ടാണ് ജിംനേഷ്യത്തിന്‍റെ നിർമാണം. 

പാലക്കാട്: പാലക്കാടിന്‍റെ ഇടത് സ്ഥാനാര്‍ത്ഥി രാവിലെ നേരെ പോയത് ജിമ്മിലേക്കാണ്. വോട്ട് ചോദിക്കാന്‍ മാത്രമല്ല ഈ പോക്ക്. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. 
നേരം വെളുപ്പിന് ആറരയ്ക്കാണ് എം ബി രാജേഷ് കോട്ടമൈതാനിയിലെ ഓപ്പൺ ജിമ്മൽ എത്തിയത്. സ്ഥാനാര്‍ത്ഥിയെ കണ്ടിട്ടും ആര്‍ക്കും ഒട്ടും അമ്പരപ്പില്ല. താനിവിടെ സ്ഥിരം വരാറുണ്ടെന്ന് സിറ്റിംഗ് എം പി കീടിയായ രാജേഷ് മറുപടിയും നല്‍കി. 

കേരളത്തിലെ ആദ്യ സൗജന്യ ജിംനേഷ്യം പാലക്കാട് കോട്ടമൈതാനിയില്‍ ആരംഭിച്ചത് തന്‍റെ  എം പി ഫണ്ടിൽ നിന്ന് എം ബി രാജേഷ് തന്നെയാണ്. 17 ലക്ഷം ചെലവിട്ടാണ് ജിംനേഷ്യത്തിന്‍റെ നിർമാണം. ഇവിടെ ചെറിയ നിരക്കിൽ ഷുഗറും കൊളസ്ട്രോളുമൊക്കെ പരിശോധിക്കാനും സൗകര്യമുണ്ട്. സ്ഥാനാർത്ഥിക്ക് ഷുഗറുണ്ടോ എന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് തനിക്ക് പണ്ടും ഷുഗറില്ലെന്നായിരുന്നു മറുപടി.

ഈ ജിംനേഷ്യം അടക്കം പാലക്കാട് കഴിഞ്ഞ പത്ത് വർഷം നടത്തിയ വികസന പ്രവർത്തനങ്ങൾ എടുത്തുപറഞ്ഞാണ് രാജേഷ് വോട്ട് ചോദിക്കുന്നത്. പാലക്കാട്ടെ കൊടും ചൂടിലും തികഞ്ഞ ആത്മ വിശ്വാസത്തില്‍ പ്രചാരണം തുടരുകയാണ് അദ്ദേഹം. ചൂടിലെ പ്രചാരണത്തെ കുറിച്ചുള്ള ചോദ്യത്തിന് ഒരു മാസമായില്ലേ, ഇപ്പോള്‍ ശീലമായെന്നും അദ്ദേഹം തിരിച്ചടിച്ചു. 
 

click me!