ബിജെപി സര്‍ക്കാരിന്‍റെ വിഭജനരാഷ്ട്രീയത്തിനെതിരെ വോട്ട് അഭ്യര്‍ത്ഥിച്ച് നാടകപ്രവര്‍ത്തകർ

Published : Apr 09, 2019, 03:51 PM IST
ബിജെപി സര്‍ക്കാരിന്‍റെ വിഭജനരാഷ്ട്രീയത്തിനെതിരെ വോട്ട് അഭ്യര്‍ത്ഥിച്ച് നാടകപ്രവര്‍ത്തകർ

Synopsis

വെറുപ്പിന്‍റെയും നിസംഗതയുടെയും രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞ് സ്നേഹത്തിനും സാഹോദര്യത്തിനും സമത്വത്തിനും സാമൂഹ്യനീതിയ്ക്കും വേണ്ടി വോട്ട് ചെയ്യണമെന്ന് രാജ്യത്തെ വോട്ടര്‍മാരോട് കലാകാരന്മാര്‍ അഭ്യര്‍ത്ഥിച്ചു.

ദില്ലി: ബിജെപി സര്‍ക്കാരിന്‍റെ വിഭജനരാഷ്ട്രീയത്തിനെതിരെ വോട്ട് അഭ്യര്‍ത്ഥിച്ച് രാജ്യമെമ്പാടുമുള്ള 800-ലധികം നാടകപ്രവര്‍ത്തകര്‍. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും നിര്‍ണ്ണായകമാണ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പെന്ന് നാടകപ്രവര്‍ത്തകരുടെ സംഘടനയായ ആര്‍ട്ടിസ്റ്റ് യുണൈറ്റ് ഇന്ത്യ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ഇന്ന് ഇന്ത്യയെന്ന ആശയം ഭീഷണിയിലാണ്. പാട്ടും നൃത്തവും ചിരിയും ഭീഷണിയിലാണ്. നമ്മുടെ പ്രിയപ്പെട്ട ഭരണഘടന തന്നെ ഭീഷണിയിലാണ്. ശിക്ഷണവും പ്രതിവാദങ്ങളും എതിരഭിപ്രായങ്ങളും ഉടലെടുക്കേണ്ട സ്ഥാപനങ്ങളെല്ലാം ഇന്ന് അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു. ചോദ്യം ചെയ്യുന്നതിനെയും നുണകള്‍ തുറന്ന് കാട്ടുന്നതിനെയും സത്യം പറയുന്നതിനെയും ദേശവിരുദ്ധമായി മുദ്ര കുത്തപ്പെടുകയാണ്. നമ്മുടെ ഭക്ഷണത്തിലും പ്രാര്‍ത്ഥനയിലും ഉത്സവങ്ങളിലും വെറുപ്പിന്‍റെ വിത്തുകള്‍ കടന്നുകൂടിയിരിക്കുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിൽ കടന്നുകൂടിയിരിക്കുന്ന വെറുപ്പ് അപകടകാരിയായി മാറിയിരിക്കുന്നു. ഇത് അവസാനിപ്പിക്കണമെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

11 ഭാഷകളിലാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. ബിജെപി സര്‍ക്കാറിന്റെ ഭിന്നത അവസാനിപ്പിക്കണം. ജനാധിപത്യം സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ ജനവിഭാഗങ്ങളെ ശക്തിപ്പെടുത്തണം. വെറുപ്പിന്റെയും അക്രമത്തിന്റെയും അന്തരീക്ഷമാണ് ബിജെപി പ്രോത്സാഹിപ്പിക്കുന്നതെന്നും സംഘടന കുറ്റപ്പെടുത്തി. ചോദ്യം ചെയ്യലും സംവാദവും ശക്തമായ എതിർപക്ഷവുമില്ലാതെ ജനാധിപത്യത്തിന് നിലനിൽപ്പില്ല. അഞ്ച് വര്‍ഷം മുൻപ് വികസനത്തിന്‍റെ പേര് പറഞ്ഞ് അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ വെറുപ്പിന്റെയും അക്രമത്തിന്റെയും രാഷ്ട്രീയം നടപ്പിലാക്കാൻ ഹിന്ദുത്വ ഗുണ്ടകളെ ഇറക്കിയതായും പ്രസ്താവനയിൽ പറയുന്നു. 

835 നാടകപ്രവര്‍ത്തകരാണ് പ്രസ്താവനയിൽ ഒപ്പിട്ടിരിക്കുന്നത്. അമോൽ പലേക്കർ, അരുന്ധതി നാഗ്, ആസാദ് ദേബൂ, അർഷ്യ സത്താർ, ഡാനിഷ് ഹുസൈൻ, ഗിരീഷ് കർണാട്, നസറുദ്ദീൻ ഷാ, എം കെ റെയ്ന, കവിത ലങ്കേഷ്, കൊങ്കണ സെൻ ശർമ്മ, ലില്ലെറ്റ് ദുബെ, മല്ലിക താനെജ, നാവേജ ജോഹർ എന്നിവരാണ് ഒപ്പിട്ടവരിൽ പ്രമുഖർ.
 
വെറുപ്പിന്‍റെയും നിസംഗതയുടെയും രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞ് സ്നേഹത്തിനും സാഹോദര്യത്തിനും സമത്വത്തിനും സാമൂഹ്യനീതിയ്ക്കും വേണ്ടി വോട്ട് ചെയ്യണമെന്ന് രാജ്യത്തെ വോട്ടര്‍മാരോട് കലാകാരന്മാര്‍ അഭ്യര്‍ത്ഥിച്ചു. അന്ധകാരത്തിന്‍റെയും ക്രൂരതയുടെയും ശക്തികളെ പരാജയപ്പെടുത്തണമെന്നും പ്രസ്താവനയിൽ പറയുന്നു.  

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?