ഭർത്താക്കന്മാർ ഒഴിവാക്കി പോയ ഹിന്ദു സ്ത്രീകളെ ഞങ്ങൾ സംരക്ഷിച്ചു: അസാദുദ്ദീൻ ഒവൈസി

By Web TeamFirst Published Apr 3, 2019, 8:29 AM IST
Highlights

ഹൈദരാബാദിൽ തെരഞ്ഞെടുപ്പ് റാലിയിൽ മുത്തലാഖ് ബിൽ മോദി എടുത്തുകാട്ടിയതിന് പിന്നാലെയാണ് ഒവൈസിയുടെ മറുപടി

ഹൈദരാബാദ്: ഭർത്താക്കന്മാർ ഒഴിവാക്കി പോയ ഹിന്ദു സ്ത്രീകളെ തന്റെ പാർട്ടി സംരക്ഷിച്ചിട്ടുണ്ടെന്ന് മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ പ്രസിഡന്റ് അസാദുദ്ദീൻ ഒവൈസി. ഹൈദരാബാദിൽ തെരഞ്ഞെടുപ്പ് റാലിയിൽ മുത്തലാഖ് ബിൽ മോദി എടുത്തുകാട്ടിയതിന് പിന്നാലെയാണ് ഒവൈസിയുടെ മറുപടി. ഒദ്യോഗികമായി ബന്ധം വേർപിരിയാതെ ഭർത്താക്കന്മാർ ഉപേക്ഷിച്ച ഹിന്ദു സ്ത്രീകളുടെ കാര്യമാണ് ഒവൈസി പറഞ്ഞത്.

മുത്തലാഖ് എന്ന അനാചാരത്തിൽ നിന്ന് രാജ്യത്തെ സഹോദരിമാരെയും പെൺമക്കളെയും രക്ഷിച്ചെടുക്കാനുളള ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതിന് താൻ ഏറെ വിമർശനം കേൾക്കേണ്ടി വന്നെന്നായിരുന്നു മോദിയുടെ പ്രസ്താവന. മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ ഹൈദരാബാദിന്റെ വികസനത്തിന് വലിയ തടസമാണെന്ന പ്രധാനമന്ത്രിയുടെ വിമർശനത്തിന് നേരെയും 

ഡിആർഡിഒ അടക്കമുളള പ്രതിരോധ ഗവേഷണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ഹൈദാരാബാദിലാണെന്ന് ഓർമ്മിപ്പിച്ചായിരുന്നു ഒവൈസിയുടെ സഹോദരൻ അക്ബറുദ്ദീൻ ഇതിന് മറുപടി നൽകിയത്. ഏറ്റവും ഒടുവിൽ വിജയകരമായി പരീക്ഷിച്ച ആന്റി സാറ്റലൈറ്റ് മിസൈൽ നിർമ്മിച്ചത് ഹൈദാരാബാദിലാണെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഇക്കുറി നാലാം തവണയാണ് ഹൈദരാബാദിൽ നിന്ന് ഒവൈസി ലോക്സഭയിലേക്ക് മത്സരിക്കുന്നത്. അഞ്ച് വർഷം എന്ത് ചെയ്തുവെന്ന് കാട്ടിയാണ് മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും, വാരണാസിയോ വയനാടോ പോലെ മണ്ഡലത്തിന്റെ പ്രത്യേകതകൾ നോക്കിയല്ലെന്നും അദ്ദേഹം പരിഹസിച്ചു.

click me!