
മുംബൈ: തെരഞ്ഞെടുപ്പ് കാലഘട്ടങ്ങള്‍ വാശിയേറിയ വാതുവെയ്പ്പുകളുടെ കൂടി കാലമാണ്. എന്നാല്‍ മാഹാരാഷ്ട്രയിലെ സംഗ്‍ലിയിലെ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി രണ്ട് പാര്‍ട്ടിയില്‍പ്പെട്ട പ്രവര്‍ത്തകര്‍ വാതുവെച്ചത് ഒരു ലക്ഷം രൂപയാണ്.
സംഗ്‍ലി മണ്ഡലത്തിലെ വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിനിടെയാണ് വ്യത്യസ്ത പാര്‍ട്ടി പ്രവര്‍ത്തകരായ രണ്ട് പേര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥി വിജയിക്കും എന്ന ഉറച്ച വിശ്വാസത്തില്‍ വാതുവെച്ചത്. തെരഞ്ഞെടുപ്പ് ആവേശം കൂടുതലായപ്പോള്‍ ഒരു ലക്ഷം രൂപയ്ക്കായിരുന്നു വാതുവെയ്പ്പ്. വാതുവെയ്പ്പ് ഇവര്‍ മുദ്ര പത്രത്തില്‍ രേഖപ്പെടുത്തുകയും ചെയ്തു. സംഭവം പുറത്തായതോടെ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.