പടലപ്പിണക്കങ്ങൾ തിരിച്ചടി; രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾ ശരിവച്ച് പി സി ചാക്കോ

Published : May 26, 2019, 09:57 PM ISTUpdated : May 26, 2019, 10:07 PM IST
പടലപ്പിണക്കങ്ങൾ തിരിച്ചടി;  രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾ ശരിവച്ച് പി സി ചാക്കോ

Synopsis

സംഘടനാ തലത്തിൽ രാഹുൽ സമൂലമാറ്റം നിർദേശിച്ചെന്നും പി സിചാക്കോ വിശദമാക്കി. നേതാക്കളുടെ പ്രവർത്തന ശൈലി അടിമുടി മാറണമെന്നും രാഹുൽ 

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾ ശരിവച്ച് പി സി ചാക്കോ . പടലപ്പിണക്കങ്ങൾ തിരിച്ചടിയെന്ന് രാഹുൽ പറഞ്ഞതായി പി സി ചാക്കോ . ദൈനംദിന ആഭ്യന്തര പ്രശ്നങ്ങളിൽ സമയം പാഴാകുന്നു എന്ന് രാഹുൽ കുറ്റപ്പെടുത്തി . ബിജെപിക്കെതിരായ പോരാട്ടത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്ന് രാഹുല്‍ ഗാന്ധി കോൺഗ്രസ് പ്രവർത്തക സമിതിയിൽ  പറഞ്ഞു. 

സംഘടനാ തലത്തിൽ രാഹുൽ സമൂലമാറ്റം നിർദേശിച്ചെന്നും പി സിചാക്കോ വിശദമാക്കി. നേതാക്കളുടെ പ്രവർത്തന ശൈലി അടിമുടി മാറണമെന്നും രാഹുൽ ആവശ്യപ്പെട്ടു . അധ്യക്ഷനായി തുടരണമെന്ന നിർദേശത്തോട് രാഹുൽ പ്രതികരിച്ചിട്ടില്ല .  ന്യൂസ് അവറിലാണ് പി സി ചാക്കോയുടെ പ്രതികരണം. കനത്ത തോല്‍വി വിലയിരുത്താൻ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാഹുൽ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ തുറന്നടിച്ചത്. 

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ മകനും മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്‍റെ മകനും പി.ചിദംബരത്തിന്‍റെ മകനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായിരുന്നു. ഇവരെ സ്ഥാനാര്‍ഥികളാക്കണമോയന്ന് രാഹുല്‍ ചോദിച്ചതായി രാഹുല്‍ കോൺഗ്രസ് പ്രവർത്തക സമിതിയിൽ വിശദമാക്കിയിരുന്നു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?