
തിരുവനന്തപുരം: ജനപക്ഷം നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജ് ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിയില്‍ ചേരാനൊരുങ്ങുന്നു. ഇക്കാര്യത്തില്‍ എന്‍ഡിഎ നേതൃത്വവുമായി പിസി ജോര്‍ജ് കഴിഞ്ഞ കുറച്ചു നാളുകളായി ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു. നേരത്തെ ശബരിമല വിഷയത്തില്‍ പിസി ജോര്‍ജ് ബിജെപിയുമായി സഹകരിച്ചിരുന്നു. നിയമസഭയില്‍ പാര്‍ട്ടി അംഗം രാജഗോപാലിനൊപ്പം കറുത്ത വസ്ത്രം ധരിച്ച് ഇരുന്ന പിസിയുടെ ചിത്രം വലിയ വാര്‍ത്തയാവുകയും ചെയ്തു.
ഇന്ന് വൈകിട്ട് നാല് മണിക്ക് പത്തനംതിട്ടയില്‍ വച്ച് പിസി ജോര്‍ജിന്‍റെ എന്‍ഡിഎ പ്രവേശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും എന്നാണ് അറിയുന്നത്. പിസി ജോര്‍ജിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്യാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള നേരിട്ടെത്തും. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന് നേരത്തെ പിസി ജോര്‍ജ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.