ശബരിമലയില്‍ വിവാദം തുടരുമ്പോള്‍ ശനിശിംഗ്നാപുര്‍ ക്ഷേത്രത്തില്‍ വനിതകളുടെ തിരക്ക്

Published : Apr 20, 2019, 01:53 PM ISTUpdated : Apr 20, 2019, 01:55 PM IST
ശബരിമലയില്‍ വിവാദം തുടരുമ്പോള്‍ ശനിശിംഗ്നാപുര്‍ ക്ഷേത്രത്തില്‍ വനിതകളുടെ തിരക്ക്

Synopsis

പ്രതിഷേധം വകവയ്ക്കാതെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് ആർഎസ്എസ് രംഗത്തെത്തിയതും  സ്ത്രീ പ്രവേശനത്തിന് വേണ്ട സാഹചര്യം ഫഡ്നാവിസ് സര്‍ക്കാര്‍ ഒരുക്കിയതും ശനി ശിംഗ്നാപൂരിൽ വിധി നടപ്പാക്കുന്നതിൽ നിർണ്ണായകമായി. 

മുംബൈ: ശബരിമലക്കും മുന്‍പേ വാർത്തകളിൽ നിറഞ്ഞ് നിന്ന തീർത്ഥാടനകേന്ദ്രമാണ് മഹാരാഷ്ട്രയിലെ ശനി ശിംഗ്നാപൂർ. സ്ത്രീകൾക്ക് പ്രതിഷ്ഠയുടെ അടുത്ത് എത്തി പ്രാർത്ഥിക്കുന്നതിലുള്ള വിലക്ക് നീക്കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ ശനി ശിംഗ്നാപൂരിലും പ്രതിഷേധം ഉയർന്നിരുന്നു. എന്നാല്‍ ഇന്ന് ശബരിമല വിഷയം കേരളത്തിൽ തെരഞ്ഞെടുപ്പിൽ നിറയുമ്പോൾ ശനി ശിംഗ്നാപൂർ ശാന്തമാണ്.

ശിർദ്ദി ലോക്സഭാ മണ്ഡലത്തിലാണ് ശനി ശിംഗ്നാപൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശനി ഭഗവാനാണ് പ്രധാന പ്രതിഷ്ഠ.  ശനി ഭഗവാനെ കണ്ട് പ്രാർത്ഥിക്കാൻ ദിനവും ക്ഷേത്രത്തില്‍ എത്തുന്നത് ആയിരങ്ങൾ. അവരില്‍ സ്ത്രീകളും യുവതികളുമെല്ലാം ഉണ്ട്. എന്നാല്‍ അവരെ ആരും തടയാനില്ല. വിശ്വാസവും രാഷ്ട്രീയവും കൂടികലരുന്നില്ല. 

പ്രതിഷേധക്കാരെ പിന്തിരിപ്പിച്ച് മഹാരാഷ്ട്ര ഭരിക്കുന്ന ബിജെപി ശിവസേന സർക്കാർ വിധി പൂർണ്ണമായും നടപ്പാക്കി. മുൻപ് ക്ഷേത്രാങ്കണം വരെ എത്തി പ്രതിഷ്ഠ മാറിനിന്ന് കണ്ട് മടങ്ങിയവർ ഇന്ന് ഈ പടവുകൾ കയറി തൊട്ടടുത്തെത്തി പ്രാർത്ഥിക്കുന്നു. സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചത് നല്ല കാര്യമാണെന്ന് ക്ഷേത്രത്തിലെത്തുന്ന സ്ത്രീകളും സാക്ഷ്യപ്പെടുത്തുന്നു. 

മഹാരാഷ്ട്രയിൽ വികസനമാണ് പ്രധാന വിഷയം.കേരളത്തിൽ ശബരിമല വലിയ വിഷയമാണ് അവിടത്തെ സർക്കാരിന്‍റെ തെറ്റായ നടപടികളാണ് കാരണം.ശനി ശിംഗ്‍നാപൂർ സംബന്ധിച്ച് മഹാരാഷ്ട്ര സർക്കാർ തെറ്റായ ഒരു നടപടിയും എടുത്തിട്ടില്ല -  മഹാരാഷ്ട്ര മന്ത്രി വിനോദ് താവ്‍‍‍‍ഡെ പറയുന്നു. 

മഹാരാഷ്ട്രയിലെ ശനി ശിംഗ്നാപൂരും,ഹാജി അലിയും സ്ത്രീപ്രവേശനം കൊണ്ട് ദേശീയ ശ്രദ്ധ നേടിയ തീർത്ഥാടനകേന്ദ്രങ്ങളാണ്. കേരളത്തിൽ ശബരിമല ഉയർത്തുന്ന ബിജെപിക്ക് മഹാരാഷ്ട്രയിൽ വിശ്വാസമല്ല വികസനമാണ് പ്രധാനം.

ശനി ശിംഖ്നാപുറില്‍ സ്ത്രീകളെ കയറ്റണമെന്ന കോടതി വിധി വന്നപ്പോള്‍ വലിയ തോതിലുള്ള പ്രതിഷേധവും തുടക്കത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ തൃപ്തി ദേശായിയും സംഘവും  ക്ഷേത്രത്തിലും ഹാജി അലിയിലുംദര്‍ശനം നടത്തി. പ്രതിഷേധം വകവയ്ക്കാതെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് ആർഎസ്എസ് രംഗത്തെത്തിയതും  സ്ത്രീ പ്രവേശനത്തിന് വേണ്ട സാഹചര്യം ഫഡ്നാവിസ് സര്‍ക്കാര്‍ ഒരുക്കിയതും ശനി ശിംഗ്നാപൂരിൽ വിധി നടപ്പാക്കുന്നതിൽ നിർണ്ണായകമായി. ക്ഷേത്രം ഏറ്റെടുക്കാനും മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ച് കഴിഞ്ഞു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?