കോൺ​ഗ്രസിന്റെ ന്യായ് പദ്ധതിക്കെതിരെ അലഹബാദ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

By Web TeamFirst Published Apr 20, 2019, 12:32 PM IST
Highlights

രാജ്യത്തെ ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്ക് വർഷം 72000 രൂപ വീതം നൽകുന്ന പദ്ധതിയാണ് ന്യായ്. 

അലഹബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ന്യായ് പദ്ധതിക്കെതിരെ ​ഉത്തർപ്രദേശിലെ അലഹബാദ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. തെരഞ്ഞെടുപ്പിൽ ഇത്തരത്തിലുള്ള വാ​ഗ്ദാനങ്ങൾ നൽകുന്നത് കൈക്കൂലി നൽകുന്നതിന് സമാനമാണെന്ന് ഹർജിയിൽ പറയുന്നു.

ഹർജിയിൽ പത്ത് ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് പാർട്ടിക്ക് കോടതി കത്തയച്ചു. ഏപ്രിൽ 19-നാണ് കോടതി ഹർജി പരി​ഗണിച്ചത്. മെയ് 23-ന് കേസിൽ വാദം കേൾക്കും. രാജ്യത്തെ ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്ക് വർഷം 72000 രൂപ വീതം നൽകുന്ന പദ്ധതിയാണ് ന്യായ്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ന്യായ് പദ്ധതിയിലൂടെ പട്ടിണി തുടച്ചുമാറ്റുമെന്നും പട്ടിണിക്കെതിരെയുളള കോൺഗ്രസിന്റെ സർജിക്കൽ സ്ട്രൈക്കാണിതെന്നും കോൺഗ്രസ് പാർട്ടി അധ്യക്ഷൻ രാഹുൽ ​ഗാന്ധി പ്രഖ്യാപിച്ചിരുന്നു. 

click me!