മോദിയും പിണറായിയും ഒരേ തൂവൽ പക്ഷികള്‍; പിണറായി മനോരോഗി: രമേശ് ചെന്നിത്തല

Published : Apr 14, 2019, 07:00 PM IST
മോദിയും പിണറായിയും ഒരേ തൂവൽ പക്ഷികള്‍; പിണറായി മനോരോഗി: രമേശ് ചെന്നിത്തല

Synopsis

മനോരോഗികൾ മറ്റുള്ളവരെ മനോരോഗികൾ എന്ന് വിളിക്കുന്നതിൽ അത്ഭുതമില്ല, കേരളത്തിലെ ജനങ്ങളെ പറ്റിച്ചു മുന്നോട്ട് പോകാനാകില്ലെന്ന് ചെന്നിത്തല

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പരാമര്‍ശവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി മനോരോഗിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയത്തിൽ അമിക്കസ് ക്യൂറി റിപ്പോർട്ട് വന്നപ്പോൾ , പ്രളയം മനുഷ്യ നിർമ്മിതം എന്ന് പറയുന്നവർക്ക് മനോരോഗമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 

മനോരോഗികൾ മറ്റുള്ളവരെ മനോരോഗികൾ എന്ന് വിളിക്കുന്നതിൽ അത്ഭുതമില്ലെന്നു രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തിലെ ജനങ്ങളെ പറ്റിച്ചു മുന്നോട്ട് പോകാനാകില്ലെന്ന് ചെന്നിത്തല പറഞ്ഞു. 

മോദിയും പിണറായിയും ഒരേ തൂവൽ പക്ഷികളെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് ജനങ്ങളെ വെള്ളത്തിൽ മുക്കി കൊന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?