ജോസഫ് മത്സരിക്കുമെന്ന തീരുമാനത്തിൽ പിന്നോട്ടില്ല; പരിഗണിക്കേണ്ടത് വിജയ സാധ്യതയെന്ന് മോൻസ് ജോസഫ്

By Web TeamFirst Published Mar 3, 2019, 12:00 PM IST
Highlights

സ്ഥാനാര്‍ത്ഥിത്വത്തിൽ പരിഗണിക്കേണ്ടത് വിജയസാധ്യതയാണ്. പിജെ ജോസഫ് മത്സര സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഭിന്നതയ്ക്കും അഭിപ്രായ വ്യത്യാസങ്ങൾക്കും പ്രസക്തിയില്ലെന്ന് മോൻസ് ജോസഫ്  

കൊച്ചി: യുഡിഎഫുമായുള്ള സീറ്റ് വിഭജന ചര്‍ച്ചയിൽ രണ്ട് സീറ്റ് വേണമെന്ന കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ ആവശ്യം ആവര്‍ത്തിച്ച് ഉന്നയിക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ. ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിയാകാൻ താൽപര്യമുണ്ടെന്ന് പിജെ ജോസഫ് പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. കോൺഗ്രസിന്‍റെ അഭിപ്രായം അറിഞ്ഞ ശേഷം ബാക്കി തീരുമാനം എടുക്കുമെന്ന് സീറ്റ് വിഭജന ചര്‍ച്ചക്ക് കയറും മുൻപ് മോൻസ് ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഒരു സീറ്റ് മാത്രമെ നൽകാനാകൂ എന്ന് കോൺഗ്രസ് നിലപാടെടുത്തിട്ടുണ്ട്. മുൻവിധിയോടെ ചര്‍ച്ചയെ സമീപിക്കുന്നതിൽ അര്‍ത്ഥമില്ലെന്നും മോൻസ് ജോസഫ് പ്രതികരിച്ചു. സീറ്റ് നിലനിര്‍ത്താനും വിജയസാധ്യത പരിഗണിച്ചുമാകണം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ല. ഇക്കാര്യത്തിൽ ഭിന്നതയ്ക്കും അഭിപ്രായ വ്യത്യാസങ്ങൾക്കും പ്രസക്തിയില്ലെന്നും പിജെ ജോസഫ് പ്രതികരിച്ചു.
 
 

click me!