
പത്തനംതിട്ട: മൈക്കിന് ശബ്ദമില്ലാത്തതും, പരിഭാഷയിലെ കൃത്യത ലഭിക്കാത്തതുമായി വലഞ്ഞ് രാഹുല്‍ ഗാന്ധിയുടെ പത്തനംതിട്ടയിലെ പരിഭാഷകന്‍ പിജെ കുര്യന്‍. രണ്ട് തവണയാണ് മുന്‍ രാജ്യസഭ എംപിയും, രാജ്യസഭ മുന്‍ ഉപാധക്ഷ്യനുമായ പിജെ കുര്യന് പരിഭാഷയ്ക്ക് തയ്യാറാക്കിയ മൈക്ക് വേദിയില്‍ നിന്നും രാഹുല്‍ ഗാന്ധിക്ക് അടുത്തേക്ക് മാറ്റിവയ്ക്കേണ്ടി വന്നത്.
താന്‍ സംസാരിച്ച മൈക്കിന് ശബ്ദം പോര എന്ന് രാഹുല്‍ പരാതിയും പറഞ്ഞു. ഒടുവില്‍ തന്‍റെ മൈക്കുമെടുത്ത് പരിഭാഷകന്‍ പിജെ കുര്യന്‍ രാഹുലിന് തൊട്ട് അടുത്ത് എത്തി.ഒടുവില്‍ രാഹുല്‍ ഗാന്ധിതന്നെ കുര്യനെ വിളിച്ച് അടുത്ത് നിര്‍ത്തി. ഏതാണ്ട് മുന്നോളം തവണ കുര്യന് വേണ്ടി രാഹുല്‍ താന്‍ പറഞ്ഞത് ആവര്‍ത്തിക്കേണ്ടിവന്നു. അതില്‍ തന്നെ കേന്ദ്രസര്‍ക്കാറിനെ ശക്തമായി വിമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ കുര്യന്‍ തന്‍റെ പരിഭാഷയില്‍ വിട്ടുപോവുകയും ചെയ്തു.