പിസി ജോര്‍ജ്ജ് കേരളത്തിലെ സാക്ഷി മഹാരാജ് ; പികെ ഫിറോസ്

Published : May 27, 2019, 01:55 PM IST
പിസി ജോര്‍ജ്ജ് കേരളത്തിലെ സാക്ഷി മഹാരാജ് ; പികെ ഫിറോസ്

Synopsis

ഈരാറ്റുപേട്ടയിലെ മുസ്ലിംകൾ തീവ്രവാദികളാണെന്നായിരുന്നു പി സി ജോർജിന്റെ വിവാദ ഫോൺ സംഭാഷണം

കോട്ടയം: വർഗീയ പരാമർശം നടത്തിയതിന് പി സി ജോർജിന്‍റെ പേരിൽ കേസെടുക്കണമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടി പി കെ ഫിറോസ്.   മതവിദ്വേഷം പരത്തിയതിന് ജോര്‍ജ്ജിന്‍റെ പേരിൽ കേസെടുക്കണമെന്നാണ് മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെടുന്നത്.  പി സി ജോർജിന് ജനപിന്തുണ നഷ്ടപ്പെട്ടതിന്‍റെ ജാള്യതയാണെന്നും പികെ ഫിറോസ് ആരോപിച്ചു. 

പിസി ജോര്‍ജ്ജിനെതിരെ പ്രതിഷേധിച്ച മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കള്ളക്കേസെടുക്കുകയാണ്. പൊലീസ് ലീഗ് പ്രവർത്തകരുടെ വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. കേരളത്തിലെ സാക്ഷി മഹാരാജാണ് പി സി ജോർജെന്നും യൂത്ത് ലീഗ് ജനറൽ സെക്രട്ടി പി കെ ഫിറോസ് ആക്ഷേപിച്ചു. ഈരാറ്റുപേട്ടയിലെ മുസ്ലിങ്ങൾ തീവ്രവാദികളാണെന്നായിരുന്നു പി സി ജോർജിന്‍റെ വിവാദ ഫോൺ സംഭാഷണം

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?