
തംലുക്ക്: തന്റെ വാഹനവ്യൂഹത്തിന് നേരെ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച യുവാക്കളെ ശാസിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നടപടിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആകെ നിരാശയായി ഇരിക്കുന്നതിനാല്‍ ദൈവത്തിന്റെ പേര് കേള്‍ക്കാന്‍ ദീദിക്ക് തീരെ താല്‌പര്യമില്ല എന്നാണ് മോദി പരിഹസിച്ചത്.
ജയ് ശ്രീറാം എന്ന് വിളിച്ചുപറയുന്നവരെയൊക്കെ ദീദി അറസ്റ്റ് ചെയ്‌ത് ജയിലിലടയ്‌ക്കുന്ന അവസ്ഥയാണുള്ളത്. ബംഗാളില്‍ നിങ്ങള്‍ ജയ് ശ്രീറാം മന്ത്രം ഉച്ചരിച്ചാല്‍ ഉടന്‍ നിങ്ങള്‍ ജയിലഴിക്കുള്ളിലാവും പശ്ചിമബംഗാളിലെ തംലൂക്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി പറഞ്ഞു.
ജയ് ശ്രീറാം എന്ന് ഉച്ചരിക്കുന്നവരെയൊക്കെ ജയിലിലടയ്‌ക്കുമെന്നാണെങ്കില്‍ തന്നെയും ജയിലില്‍ അടയ്‌ക്കണമെന്നും മോദി മമതയെ പരിഹസിച്ചു.