മോദിയും ദക്ഷിണേന്ത്യയിലേക്ക് ?; സൗത്ത് ബെംഗളൂരു ഒഴിച്ചിട്ട് ബിജെപി

Published : Mar 24, 2019, 09:06 AM ISTUpdated : Mar 24, 2019, 10:29 AM IST
മോദിയും ദക്ഷിണേന്ത്യയിലേക്ക് ?; സൗത്ത് ബെംഗളൂരു ഒഴിച്ചിട്ട് ബിജെപി

Synopsis

ദക്ഷിണേന്ത്യയില്‍ മോദി മത്സരിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് ബിജെപി നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.   

ബെംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദക്ഷിണേന്ത്യയില്‍ മത്സരിക്കുമെന്ന് സൂചന. ഉത്തര്‍പ്രദേശിലെ വാരണാസിക്ക് പുറമേ കര്‍ണാടകത്തിലെ ബെംഗളൂരു സൗത്ത് മണ്ഡലത്തിലും മോദി മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദക്ഷിണേന്ത്യയില്‍ മോദി മത്സരിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് ബിജെപി നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. 

ബെംഗളൂരു സൗത്ത് മണ്ഡലം ഒഴിവാക്കിയാണ് രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തുവിട്ടത്. 1991 മുതല്‍ ബിജെപിയെ കൈവിടാത്ത മണ്ഡലമാണ് ഇത്. 2018 നവംബറില്‍ അന്തരിച്ച കേന്ദ്രമന്ത്രി അനന്തകുമാറാണ് കാലങ്ങളായി ബെംഗളൂരു സൗത്തിനെ പ്രതിനിധീകരിച്ചിരുന്നത്. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അനന്ത്കുമാറിന്‍റെ ഭാര്യ തേജസ്വിനി മത്സരിക്കുമെന്നായിരുന്നു ആദ്യംപുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ഇതനുസരിച്ച് തേജസ്വിനി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തു. ഇതിനിടെയാണ് മോദിയെ ബെംഗളൂരു സൗത്തില്‍ മത്സരിപ്പിക്കാന്‍ ബിജെപി ആലോചിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.

ഇതു സംബന്ധിച്ച് മോദി നേരിട്ട് തേജസ്വിനിയെ വിളിച്ച് സംസാരിച്ചെന്നാണ് സൂചന. ബിജെപി ദേശീയനേതൃത്വം അനന്ത് കുമാറിന്‍റെ സഹോദരനെ ഫോണില്‍ വിളിച്ച് സമുന്നത നേതാവിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങിക്കോളാന്‍ നിര്‍ദേശിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

രാഹുല്‍ ഗാന്ധി ബെംഗളൂരു റൂറലില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്നാണ് സമീപ മണ്ഡലമായ ബെംഗളൂരു സൗത്തില്‍ മോദിയെ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചതെന്നാണ് സൂചന. രാഹുല്‍ ഗാന്ധി വയനാട്ടിലാവും മത്സരിക്കുകയെന്ന് വിവരങ്ങള്‍ പുറത്തുവന്നതോടെ ബിജെപി പദ്ധതിയില്‍ മാറ്റങ്ങള്‍ വരാനും സാധ്യതയുണ്ട്. മോദിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായതോടെ ബെംഗളൂരു സൗത്തിനെ ഒഴിവാക്കിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടിക പ്രഖ്യാപിച്ചത്. മോദിയാണ് മത്സരിക്കുന്നതെങ്കില്‍ അതിശക്തരായ ആരെയെങ്കിലും എതിര്‍സ്ഥാനാര്‍ത്ഥിയാക്കണമെന്ന തീരുമാനമാണ് ഇതിന് പിന്നിലുള്ളത്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?