കോൺ​ഗ്രസ് നിലനിൽക്കുന്നിടത്തോളം കാലം ദാരിദ്ര്യം തുടച്ചു നീക്കാനാകില്ല; നരേന്ദ്രമോദി

By Web TeamFirst Published Mar 28, 2019, 11:29 PM IST
Highlights

 കോൺ​ഗ്രസ് രാജ്യത്ത് നിലനിൽക്കുന്നിടത്തോളം കാലം ദാരിദ്ര്യം തുടച്ചുനീക്കാനാവില്ലെന്നും മോദി ആരോപിച്ചു.

ഡെറാഡൂൺ: രാജ്യത്തെ ദാരിദ്ര്യത്തിന് കാരണം കോൺ​ഗ്രസാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നൈനിറ്റാള്‍ മണ്ഡലത്തിലെ രുദ്രാപൂരില്‍ സംഘടിപ്പിച്ച റാലിയിലാണ് കോൺ​ഗ്രസിനെതിരെ മോദി വിമർശനമുന്നയിച്ചത്. കോൺ​ഗ്രസ് രാജ്യത്ത് നിലനിൽക്കുന്നിടത്തോളം കാലം ദാരിദ്ര്യം തുടച്ചുനീക്കാനാവില്ലെന്നും മോദി ആരോപിച്ചു.

കുറഞ്ഞ വരുമാനം ഉറപ്പാക്കുന്നതിനുള്ള കോൺഗ്രസിന്റെ ന്യായ് പദ്ധതി ദാരിദ്ര്യം തുടച്ചുനീക്കുന്നതിനുള്ള മിന്നാലാക്രമണമാണെന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെയാണ് മോദിയുടെ മറുപടി.

'കോൺ​ഗ്രസിനെ രാജ്യത്തു നിന്നും തുടച്ചു നീക്കിയാൽ ദാരിദ്ര്യത്തിൽ നിന്ന് മുക്തി നേടാമെന്നാണ് ഇപ്പോൾ പാവപ്പെട്ട ജനങ്ങൾ പറയുന്നത്. രാജ്യത്തിന്റെ ഏതെങ്കിലും കോണിൽ കോൺ​ഗ്രസ് നിലകൊള്ളുകയാണെങ്കിൽ ദാരിദ്രവും നിലനിൽക്കും'-മോദി പറഞ്ഞു. 

ബാലാക്കോട്ടില്‍ വ്യോമാക്രമണം നടത്തി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നും എന്നാൽ സൈന്യത്തെ കോണ്‍ഗ്രസ് സംശയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈ ഭീകരാക്രമണം നടന്നപ്പോള്‍ കോണ്‍ഗ്രസിന്റെ രക്തം തിളക്കാതിരുന്നത് എന്തുകൊണ്ടാണെന്നും മോദി ചോദിച്ചു. സൈന്യത്തിന് ആയുധങ്ങൾ നൽകാത്ത കോൺഗ്രസ്, സർക്കാർ നടപടികൾക്കെതിരെ കേസ് നൽകുകയാണെന്നും റാഫേൽ ഇടപാടിനെ ഉദ്ദരിച്ചുകൊണ്ട് പ്രധാനമന്ത്രി ആരോപിച്ചു.

click me!