പത്തനംതിട്ട ഒഴിച്ചിട്ട് ബിജെപിയുടെ കേരളത്തിലെ സ്ഥാനാർത്ഥിപ്പട്ടിക, മോദി വാരാണസിയിൽ

By Web TeamFirst Published Mar 21, 2019, 7:50 PM IST
Highlights

മാർച്ച് 19-ന് അർധരാത്രിയാണ് സ്ഥാനാ‍ർത്ഥിപ്പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്. 182 പേരുടെ പട്ടികയാണ് ഇന്ന് പുറത്തിറക്കിയത്. 

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥിപ്പട്ടിക ബിജെപി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്. കേരളത്തിലെ 14 ബിജെപി സീറ്റുകളിൽ തർക്കം നിലനിൽക്കുന്ന പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിച്ചില്ല. കെ സുരേന്ദ്രൻ ഇന്നത്തെ സ്ഥാനാർത്ഥിപ്പട്ടികയിലില്ല. 

  • കാസർകോട് - രവീഷ് തന്ത്രി
  • കണ്ണൂർ - സി കെ പത്മനാഭൻ
  • വടകര - വി കെ സജീവൻ
  • കോഴിക്കോട് - കെ പി പ്രകാശ് ബാബു
  • മലപ്പുറം - ഉണ്ണികൃഷ്ണൻ മാസ്റ്റർ 
  • പൊന്നാനി - വി ടി രമ
  • പാലക്കാട് - സി കൃഷ്ണകുമാർ
  • ചാലക്കുടി - എ എൻ രാധാകൃഷ്ണൻ
  • എറണാകുളം - അൽഫോൺസ് കണ്ണന്താനം
  • ആലപ്പുഴ - കെ എസ് രാധാകൃഷ്ണൻ
  • കൊല്ലം - കെ വി സാബു
  • ആറ്റിങ്ങൽ - ശോഭാ സുരേന്ദ്രൻ
  • തിരുവനന്തപുരം - കുമ്മനം രാജശേഖരൻ

 

ചൊവ്വാഴ്ച വൈകിട്ടോടെ കേരളത്തിൽ നിന്നുള്ള സ്ഥാനാർത്ഥിപ്പട്ടികയ്ക്ക് കേന്ദ്രനേതൃത്വം അനുമതി നൽകിയിരുന്നു.

ഇതുവരെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരു സ്ഥാനാർത്ഥിപ്പട്ടികയും ബിജെപി പുറത്തിറക്കിയിരുന്നില്ല. 182 പേരടങ്ങുന്ന ലിസ്റ്റാണ് ഇന്ന് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് ലഖ്‍നൗവിലും മത്സരിക്കും. എൽ കെ അദ്വാനി മത്സരിച്ചിരുന്ന ഗാന്ധിനഗറിലാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ മത്സരിക്കുക. എൽ കെ അദ്വാനിക്ക് ഇത്തവണ സീറ്റുണ്ടാകില്ല എന്നാണ് സൂചന. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ അമേഠിയിൽ മത്സരിക്കുന്നത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി തന്നെയാണ്. ബാക്കി മുതിർന്ന നേതാക്കളും മണ്ഡലങ്ങളും ഇങ്ങനെ: 

പ്രധാനരാഷ്ട്രീയനേതാക്കളും മണ്ഡലങ്ങളും:

  • മോദി - വാരാണസി
  • അമിത് ഷാ - ഗാന്ധിനഗർ
  • രാജ്‍നാഥ് സിംഗ് - ലഖ്‍നൗ
  • സ്മതി ഇറാനി - അമേഠി
  • മുസഫർ നഗർ - സഞ്ജീവ് കുമാർ ബല്യാൻ
  • ഗൗതംബുദ്ധ് നഗർ - ഡോ. മഹേഷ് കുമാർ
  • മഥുര - ഹേമ മാലിനി
  • ബദായൂം - സംഘ്‍മിത്ര മൗര്യ
  • ബറേലി - സന്തോഷ് കുമാർ ഗാങ്‍വാർ
  • ഉന്നാവോ - സാക്ഷി മഹാരാജ്
  • ലഖ്‍നൗ - രാജ്‍നാഥ് സിംഗ്
  • അമേഠി - സ്മൃതി ഇറാനി
  • മുംബൈ സെൻട്രൽ നോർത്ത് - പൂനം മഹാജൻ
  • അരുണാചൽ ഈസ്റ്റ് - കിരൺ റിജ്‍ജു
  • ബെല്ലാരി - ദേവേന്ദ്രപ്പ
  • ഉത്തർകന്നഡ - അനന്ത്കുമാർ ഹെഗ്‍ഡെ
  • ദക്ഷിണകന്നഡ - നളിൻ കുമാർ കട്ടീൽ
  • ഉഡുപ്പി - ശോഭാ കരന്തലജെ
  • തുംകൂർ - ജി എസ് ബസവരാജു
  • ബംഗളുരു നോർത്ത് - സദാനന്ദഗൗഡ
click me!