മോദിയുടെ അപരന്‍ രാജ്നാഥിനെതിരെ പത്രിക നല്‍കി, മോദിക്കെതിരെ വാരണാസിയിലും മത്സരിക്കും

By Web TeamFirst Published Apr 13, 2019, 3:06 PM IST
Highlights

ബിജെപിയുടെ വേരറക്കാന്‍ കോണ്‍ഗ്രസിന്‍റെ പുത്തന്‍ തന്ത്രമായിരുന്നു മോദിയുടെ അപരന്‍. മോദിയോട് രൂപ സാദൃശ്യമുള്ള അഭിനന്ദന്‍ പഥക് ഇതുവരെ ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി പ്രചാരണം നടത്തുന്ന നേതാവ് മാത്രമായിരുന്നു. 

ദില്ലി: ബിജെപിയുടെ വേരറക്കാന്‍ കോണ്‍ഗ്രസിന്‍റെ പുത്തന്‍ തന്ത്രമായിരുന്നു മോദിയുടെ അപരന്‍. മോദിയോട് രൂപ സാദൃശ്യമുള്ള അഭിനന്ദന്‍ പഥക് ഇതുവരെ ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി പ്രചാരണം നടത്തുന്ന നേതാവ് മാത്രമായിരുന്നു. 

എന്നാല്‍ ഇപ്പോള്‍ കഥ മാറി. ഛോട്ടാ മോദി എന്നറിയപ്പെടുന്ന പഥക് നരേന്ദ്രമോദിക്കെതിരെ വാരാണാസിയില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് മത്സരിക്കുന്ന ലഖ്നൗവില്‍ പഥക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു.

ഞാന്‍ ഇവിടെ തന്നെ ഉണ്ടാകുമെന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുമെന്നും ലഖ്നൗവില്‍ പത്രിക നല്‍കിയ ശേഷം അഭിനന്ദന്‍ പറഞ്ഞു. നരേന്ദ്ര മോദി ധരിക്കുന്ന തരത്തില്‍ വേഷമിട്ടായിരുന്നു ഫഥക് എത്തിയത്. 

മോദി സര്‍ക്കാരില്‍ എനിക്ക് വിശ്വാസമില്ല. വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിലും അദ്ദേഹം വലിയ പരാജയമാണെന്നും പഥക് പറഞ്ഞു.ലഖ്നൗ മനക് നഗര്‍ സ്വദേശികളാണ് പഥകിന് കെട്ടിവയ്ക്കാനുള്ള പണം പിരിച്ചു നല്‍കിയത്.51കാരനായ പഥക് ഹിന്ദി ബിരുദധാരിയാണ്. 

click me!