റഫാല്‍ ആയുധമാക്കി മോദിയെ കുരുക്കാന്‍ രാഹുൽ ഗാന്ധി

By Web TeamFirst Published Mar 7, 2019, 7:54 PM IST
Highlights

ചൗക്കിദാര് ചോര്‍ പോലെ മോദിക്കെതിരെ രാഹുലിന്‍റെ പുതിയ ഒറ്റ വാചകം. ഗായബ് ഹോ ഗയാ. എല്ലാം കാണാതായി. റഫാൽ രേഖകള്‍ പ്രതിരോധമന്ത്രാലയത്തിൽ നിന്ന് മോഷ്ടിച്ചെന്ന് സര്‍ക്കാര്‍ വാദത്തെ രാഹുൽ മോദിക്കെതിരായ ആയുധമാക്കുന്നത് ഇങ്ങനെ

ദില്ലി: മോദിക്കെതിരെ റഫാൽ വീണ്ടും ആയുധമാക്കി രാഹുൽ ഗാന്ധി. രേഖകള്‍ മോഷ്ടിച്ചെന്ന സര്‍ക്കാര്‍ വാദം ഉപയോഗിച്ചാണ് രാഹുൽ വീണ്ടും റഫാൽ പറത്തുന്നത്. പുൽവാമയ്ക്ക് ശേഷമുള്ള അന്തരീക്ഷം ബി.ജെ.പിയുടെ ഗ്രാഫ് ഉയര്‍ത്തുന്നുവെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. ദേശസുരക്ഷാ വാദം ഉയര്‍ത്തുന്ന ബി.ജെ.പിയാകാട്ടെ തിരഞ്ഞെടുപ്പ് വിഷയം മാറാതിരിക്കാനുള്ള തന്ത്രമാണ് പയറ്റുന്നത്

ചൗക്കിദാര് ചോര്‍ പോലെ മോദിക്കെതിരെ രാഹുലിന്‍റെ പുതിയ ഒറ്റ വാചകം. ഗായബ് ഹോ ഗയാ. എല്ലാം കാണാതായി. റഫാൽ രേഖകള്‍ പ്രതിരോധമന്ത്രാലയത്തിൽ നിന്ന് മോഷ്ടിച്ചെന്ന് സര്‍ക്കാര്‍ വാദത്തെ രാഹുൽ മോദിക്കെതിരായ ആയുധമാക്കുന്നത് ഇങ്ങനെ. മോഷ്ടിച്ചുവെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ രേഖകള്‍ എല്ലാം യഥാര്‍ഥമാണെന്നാണ് അര്‍ഥമെന്ന യുക്തിയാണ് രാഹുൽ പ്രയോഗിക്കുന്നത്. രേഖകളിൽ പ്രധാനമന്ത്രിയുടെ ഓഫീസ് റഫാലിൽ സമാന്തര ചര്‍ച്ച നടത്തിയെന്ന് പറയുമ്പോള്‍ പ്രധാനമന്ത്രിക്കെതിരെ ക്രിമിനൽ അന്വേഷണം വേണമെന്നാണ് ആവശ്യം

മോദി ഭരണത്തിൽ കര്‍ഷകന്‍റെ പണം, രണ്ടു കോടി തൊഴിലവസരങ്ങള്‍ , ബാങ്ക് അക്കൗണ്ടിലെ പതിനഞ്ച് ലക്ഷം അങ്ങനെ എല്ലാം കാണാതായി. ഇങ്ങനെ പറയുന്നതിലൂടെ റഫാലിനൊപ്പം മോദി ഭരണത്തിലെ വീഴ്ചകളും രാഹുൽ ആയുധമാക്കുന്നു. പുൽവാമയ്ക്കും മിന്നലാക്രമണത്തിനും ശേഷം ബി.ജെ.പിയുടെ ഗ്രാഫ് ഉയരുന്നുവെന്ന് ആഭ്യന്തര സര്‍വേയിൽ കോണ്‍ഗ്രസ് കണ്ടെത്തൽ. 

ഇതിനിടെയിലാണ് റഫാൽ വീണ്ടും കോടതിയിലെത്തിയത്. ഇതോടെയാണ് തിരഞ്ഞെടുപ്പ് ചര്‍ച്ചയുടെ ഗതി മാറ്റാൻ രാഹുൽ റഫാൽ വീണ്ടും മോദിക്കെതിരെ പറത്തുന്നത്. ഭീകരാക്രമണത്തിനും തിരിച്ചടിക്കും ശേഷം അനുകൂല അന്തരീക്ഷമെന്ന വിലയിരുത്ത ബി.ജെ.പി അതേ അന്തരീക്ഷത്തെ തന്ന റഫാൽ വെളിപ്പെടുത്തലുകളെ നേരിടാൻ ഉപയോഗിക്കുന്നു. കോടതിക്കു പുറത്തും ദേശ സുരക്ഷ തന്നെ കേന്ദ്ര സര്‍ക്കാരി‍ന്‍റെ പരിച. കോണ്‍ഗ്രസിനെ നേരിടാൻ പാകിസ്ഥാൻ എന്ന വാക്ക് പ്രയോഗിക്കുയെന്ന തന്ത്രം. വിഷയം മാറ്റി മുന്നേറാനുള്ള പ്രതിപക്ഷ ശ്രമത്തെ പൊളിക്കലാണ് ഉന്നം

click me!