പ്രധാനമന്ത്രി കുടുംബത്തിലെ അം​ഗം, മോദിയെപോലെ മറ്റാരുമില്ല; വരുൺ ​ഗാന്ധി

Published : Apr 08, 2019, 08:30 PM IST
പ്രധാനമന്ത്രി കുടുംബത്തിലെ അം​ഗം, മോദിയെപോലെ മറ്റാരുമില്ല; വരുൺ ​ഗാന്ധി

Synopsis

മുമ്പ് മറ്റൊരു പ്രധാനമന്ത്രിയും ഇന്ത്യയെ ഇത്രയധികം മഹത്തരമാക്കിയിട്ടില്ലെന്നും വരുൺ​ ഗാന്ധി പറഞ്ഞു. ഉത്തർപ്ര​ദേശിലെ പിലിഭിത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി കുടുംബത്തിലെ അം​ഗമെന്ന് വരുൺ​ ഗാന്ധി. മുമ്പ് മറ്റൊരു പ്രധാനമന്ത്രിയും ഇന്ത്യയെ ഇത്രയധികം മഹത്തരമാക്കിയിട്ടില്ലെന്നും വരുൺ​ ഗാന്ധി പറഞ്ഞു. ഉത്തർപ്ര​ദേശിലെ പിലിഭിത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

സത്യസന്ധമായി പറഞ്ഞാൽ, എന്റെ കുടുംബത്തിലെ ചിലയാളുകളും പ്രധാനമന്ത്രിമാരായിരുന്നു. എന്നാൽ ഇന്ത്യയെ പ്രശസ്‌തിയുടെ കൊടുമുടിയിലെത്തിച്ചത് മോദിയാണ്. രാജ്യത്തിന് വേണ്ടി ആരുംതന്നെ ഇങ്ങനെയൊന്നും ഇതുവരെ ചെയ്തിട്ടില്ല. മോദി ജീവിക്കുന്നത് രാജ്യത്തിന് വേണ്ടിയാണ്. രാജ്യത്തെക്കുറിച്ച് മാത്രമാണ് അദ്ദേഹത്തിന്റെ ചിന്ത. രാജ്യത്തിന് വേണ്ടി മരിക്കാൻ പോലും അദ്ദേഹം തയ്യാറാണെന്നും വരുൺ ​ഗാന്ധി പറഞ്ഞു.   

അടൽ ബിഹാരി വാജ്പേയി ഒരു സാധാരണ കുടുംബത്തിൽ നിന്നാണ് വന്നതെങ്കിലും ഒരിക്കൽപോലും ദാരിദ്ര്യം എന്താണെന്ന് അറിഞ്ഞിട്ടില്ല. എന്നാൽ മോദി വന്നത് സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നാണ്. പക്ഷെ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒരൊറ്റ അഴിമതി കേസിൽപോലും പ്രധാനമന്ത്രിയെ പ്രതിചേർത്തിട്ടില്ല. ഒരു അഴിമതി കേസ് പോലും അദ്ദേഹത്തിന്റെ പേരിൽ ചാർജ് ചെയ്തിട്ടില്ലെന്നും വരുൺ ​ഗാന്ധി കൂട്ടിച്ചേർത്തു.  

​ഗാന്ധി‌ കുടുംബത്തിലെ അഞ്ചാമത്തെ തലമുറയിലെ ഏറ്റവും ഇളയവനായ വരുൺ ​ഗാന്ധി ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്. കേന്ദ്രമന്ത്രിയും വരുണിന്റെ അമ്മയുമായ മനേകാ ഗാന്ധിയുടെ സിറ്റിങ് സീറ്റായ ഉത്തർപ്ര​ദേശിലെ പിലിഭിത്തിലാണ് വരുൺ ഗാന്ധി മത്സരിക്കുന്നത്.  

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?