പൊലീസ് ബാലറ്റ് ലഭിക്കാതിരുന്ന സംഭവം; അപേക്ഷ സ്റ്റേഷനിൽ കെട്ടിക്കിടന്നത് നാല് ദിവസം

Published : May 13, 2019, 05:05 PM ISTUpdated : May 13, 2019, 05:45 PM IST
പൊലീസ് ബാലറ്റ് ലഭിക്കാതിരുന്ന സംഭവം;  അപേക്ഷ സ്റ്റേഷനിൽ കെട്ടിക്കിടന്നത് നാല് ദിവസം

Synopsis

മനപൂർവം അപേക്ഷകൾ വൈകിപ്പിച്ചതെന്നാണ് സൂചന. ആരുടെ താത്പര്യപ്രകാരമാണ് ഇവ വൈകിപ്പിച്ചതെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു

കാസർകോട്: കാസർകോട് ബേക്കൽ  പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ അപേക്ഷ നൽകിയിട്ടും പോസ്റ്റൽ വോട്ട് ലഭിക്കാതിരുന്ന സംഭവത്തിൽ അപേക്ഷ നാലു ദിവസം സ്റ്റേഷനകത്ത് കെട്ടിക്കിടന്നു. റൈറ്റർ സ്വീകരിച്ച അപേക്ഷ പോസ്റ്റ് ഓഫീസിൽ 16 നെത്തിയെങ്കിലും ഈ അപേക്ഷകൾ കളക്ടറേറ്റിലെ സെക്ഷനിൽ എത്തിയത് 24 നാണ്. അപ്പോഴേക്കും പോസ്റ്റൽ വോട്ട് അനുവദിക്കാനുളള സമയം കഴിഞ്ഞിരുന്നു. മനപൂർവം അപേക്ഷകൾ വൈകിപ്പിച്ചതെന്ന് സൂചന. 

ആരുടെ താത്പര്യപ്രകാരമാണ് ഇവ വൈകിപ്പിച്ചതെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. ബേക്കൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ മൊഴി എടുക്കുകയാണ്. ക്രൈംബ്രാഞ്ച് സംഘം ആണ് മൊഴി എടുക്കുന്നത്. സ്റ്റേഷനിലെ 58 പൊലീസുകാരിൽ എട്ട് പേർക്ക് മാത്രമാണ് പോസ്റ്റൽ വാലറ്റ് ലഭിച്ചത്. പോസ്റ്റ് ഓഫീസിൽ കെട്ടിക്കിടന്നോ എന്നും പരിശോധിക്കുന്നുണ്ട്.
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?