ത്രിപുര ഈസ്റ്റിലെ വോട്ടെടുപ്പ് മാറ്റി വച്ചു

Published : Apr 16, 2019, 11:28 PM ISTUpdated : Apr 16, 2019, 11:35 PM IST
ത്രിപുര ഈസ്റ്റിലെ വോട്ടെടുപ്പ് മാറ്റി വച്ചു

Synopsis

ക്രമസമാധാന നില ചൂണ്ടിക്കാട്ടിയാണ് വോട്ടെടുപ്പ് മാറ്റി വച്ചത്. 23ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.

അഗർത്തല: ഏപ്രിൽ 18 ന് നടക്കാനിരുന്ന ത്രിപുര ഈസ്റ്റിലെ വോട്ടെടുപ്പ് രാഷ്ട്രപതി മാറ്റി വച്ചു. ക്രമസമാധാന നില ചൂണ്ടിക്കാട്ടിയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശുപാർശ പ്രകാരമാണ് രാഷ്ട്രപതി വോട്ടെടുപ്പ് മാറ്റി വച്ചത്. ഈ മാസം 23ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.

ഏപ്രിൽ 11-നാണ് ത്രിപുരയിലെ ആദ്യഘട്ട ലോക്സഭ തെരഞ്ഞെടുപ്പ് നടന്നത്. വ്യാപക അക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് വോട്ടെടുപ്പ് നടന്നത്. അതിന് പിന്നാലെ  464 പോളിങ് ബൂത്തുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സിപിഎം രംഗത്ത് വന്നിരുന്നു. ത്രിപുര വെസ്റ്റ് ലോക്സഭ മണ്ഡലത്തിലാണ് വീണ്ടും പോളിങ് നടത്തണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടത്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?