വോട്ടർപട്ടികയിൽ നിന്ന് പേര് വെട്ടിയത് ഉദ്യോഗസ്ഥരുടെ അറിവോടെ: ആന്‍റോ ആന്‍റണി

Published : May 13, 2019, 05:31 PM IST
വോട്ടർപട്ടികയിൽ നിന്ന് പേര് വെട്ടിയത് ഉദ്യോഗസ്ഥരുടെ അറിവോടെ: ആന്‍റോ ആന്‍റണി

Synopsis

"വോട്ടിംഗ് ദൃശ്യങ്ങൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടെങ്കിലും കിട്ടിയത് മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ദൃശ്യം മാത്രമാണ്" ആന്‍റോ ആന്‍റണി

പത്തനംതിട്ട: പത്തനംതിട്ടയിൽ ഉദ്യോഗസ്ഥരുടെ അറിവോടെ വോട്ടർ പട്ടികയിൽ നിന്ന് വോട്ടർമാരുടെ പേരുകൾ വെട്ടിമാറ്റിയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആന്‍റോ ആന്‍റണി. ഇരട്ട വോട്ടുകളിൽ പരാതി നൽകിയിട്ടും  നടപടി ഉണ്ടായിട്ടില്ലെന്നും ഇക്കാര്യങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആന്‍റോ ആന്‍റണി പറഞ്ഞു. 

"ചുമത്ര സ്കൂളിൽ കള്ളവോട്ട് നടന്നു. വോട്ടിംഗ് ദൃശ്യങ്ങൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടെങ്കിലും കിട്ടിയത് മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ദൃശ്യം മാത്രമാണ്. മുഴുവൻ ദൃശ്യങ്ങളും പരിശോധിക്കാൻ സൗകര്യം വേണം" ആന്‍റോ ആന്‍റണി പറഞ്ഞു. 


 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?