രാജ്‌നാഥ് സിംഗിനെതിരെ മത്സരിക്കാൻ പൂനം സിൻഹ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Published : Apr 18, 2019, 12:09 PM IST
രാജ്‌നാഥ് സിംഗിനെതിരെ മത്സരിക്കാൻ പൂനം സിൻഹ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Synopsis

ഉത്തർപ്രദേശിൽ ബിജെപിക്കെതിരെ മത്സരം കടുപ്പിക്കുന്ന എസ്പി ബിഎസ്പി സഖ്യത്തിന്‍റെ സ്ഥാനാർത്ഥിയാണ് പൂനം. ചൊവ്വാഴ്ച്ചയാണ് പുനം സിന്‍ഹ എസ്പിയിൽ ചേര്‍ന്നത്.

ലക്നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെതിരെ മത്സരിക്കുന്ന സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി പൂനം സിൻഹ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ബീഹാറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശത്രുഘൻ സിൻഹയുടെ ഭാര്യയാണ് പൂനം സിൻഹ. 

ഉത്തർപ്രദേശിൽ ബിജെപിക്കെതിരെ മത്സരം കടുപ്പിക്കുന്ന എസ്പി-ബിഎസ്പി സഖ്യത്തിന്‍റെ സ്ഥാനാർത്ഥിയാണ് പൂനം. ചൊവ്വാഴ്ച്ചയാണ് പൂനം സിന്‍ഹ എസ്പിയിൽ ചേര്‍ന്നത്. അതേസമയം രാജ്‌നാഥ് സിംഗ് നേരത്തെ തന്നെ ലക്നൗവിൽ നാമനിര്‍ദേശ പത്രിക സമർപ്പിച്ച് വോട്ട് തേടുന്നുണ്ട്.

മണ്ഡലത്തിലെ ബിജെപിയുടെ പരമ്പരാഗത വോട്ട് കൂടി ഭിന്നിപ്പിക്കാൻ ഉന്നമിട്ട് കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. അചാര്യ പ്രമോദ് കൃഷ്ണമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 2014ൽ ലക്നൗ മണ്ഡലത്തിൽ ഉൾപ്പെടുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും രാജ്നാഥ് സിംഗിനായിരുന്നു ഭൂരിപക്ഷം.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?