മുരളീധരന്‍ വീഴും; വടകരയില്‍ പി ജയരാജന്‍റെ വിജയം പ്രവചിച്ച് സര്‍വെ

By Web TeamFirst Published May 20, 2019, 8:22 PM IST
Highlights

ജയരാജന് 47.1 ശതമാനം വോട്ട് ലഭിക്കുമെന്നാണ് സര്‍വെ പറയുന്നത്. ഒപ്പം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന് 44.5 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് 7.1 ശതമാനം വോട്ട് ലഭിക്കും

തിരുവനന്തപുരം: വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ വിജയം നേടുമെന്ന് കെെരളി ന്യൂസ്-സിഇഎസ് സര്‍വെ. ജയരാജന് 47.1 ശതമാനം വോട്ട് ലഭിക്കുമെന്നാണ് സര്‍വെ പറയുന്നത്. ഒപ്പം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന് 44.5 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് 7.1 ശതമാനം വോട്ട് ലഭിക്കും.

നേരത്തെ, പുറത്ത് വന്ന ഒട്ടുമിട്ട സര്‍വെകളും വടകരയില്‍ കെ മുരളീധരന്‍ വിജയിക്കുമെന്നാണ് പ്രവചിച്ചിരുന്നത്. കാസര്‍കോട് മണ്ഡലത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ തോല്‍ക്കുമെന്നാണ് സര്‍വെ പറയുന്നത്. 41.7 ശതമാനം വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി  നേടുമ്പോള്‍ 40.1 ശതമാനം വോട്ടുകള്‍ യുഡിഎഫ് സ്വന്തമാക്കുമെന്നുമാണ് സര്‍വേ ഫലം.

അതേസമയം ബിജെപി 16.4 ശതമാനം വോട്ടുകള്‍ നേടും. വോട്ട് രീതിയില്‍ പറഞ്ഞാല്‍ 16000-17000 വോട്ടുവരെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക്കുമെന്നാണ് സര്‍വേ പറയുന്നത്. 1096470 വോട്ടുകള്‍, 80.75 ശതമാനം വോട്ടുകളാണ് പോള്‍ ചെയ്തത്.

അതേസമയം കൈരളി ടിവിക്ക് സര്‍വേയില്‍ ഉത്തരവാദിത്തമില്ലെന്നും പൂര്‍ണ ഉത്തരവാദിത്തം സര്‍വേ ഏജന്‍സിയായ സിഇഎസിനായിരിക്കുമെന്നും അവതാരകന്‍ വ്യക്തമാക്കുന്നുണ്ട്. 20 മണ്ഡലങ്ങളിലായി 80 നിയമസഭാ മണ്ഡലങ്ങളില്‍ 12000 പേര്‍ സര്‍വേയില്‍ പങ്കെടുത്തുവെന്ന് ഏജന്‍സി അവകാശപ്പെടുന്നു.

click me!