പോസ്റ്റല്‍ വോട്ട് തിരിമറി: പഞ്ചാബില്‍ തെര‍ഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ നാല് പൊലീസുകാരെ തിരിച്ച് വിളിച്ചു

By Web TeamFirst Published May 17, 2019, 9:06 AM IST
Highlights

കൂട്ടത്തോടെ പോസ്റ്റല്‍ ബാലറ്റുകള്‍ വരുത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം പുറത്തുവന്നതിന് പിന്നാലെ നാല് പൊലീസുകാര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു

തിരുവനന്തപുരം: പഞ്ചാബില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോയ നാല് പൊലീസുകാരെ എ പി ബറ്റാലിയൻ എഡിജിപി തിരിച്ച് വിളിച്ചു. പോസ്റ്റൽ വോട്ടുകൾ കൂട്ടത്തോടെ ശേഖരിച്ച വട്ടപ്പാറ സ്വദേശിയായ പൊലീസുകാരൻ മണിക്കുട്ടനും തിരിച്ച് വിളിച്ച നാല് പൊലീസുകാരില്‍ ഉള്‍പ്പെടും. നാട്ടിലെത്തിയ ശേഷം ഇവര്‍ എ പി ബറ്റാലിയന്‍ എഡിജിപിക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നുമാണ് നിര്‍ദ്ദേശം. 

പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് തിരിമറിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവര്‍ക്കെതിരെ  അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. കൂട്ടത്തോടെ പോസ്റ്റല്‍ ബാലറ്റുകള്‍ വരുത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം പുറത്തുവന്നതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.  

മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും അതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് കാണിച്ചുമാണ് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചത്. എല്ലാ പോസ്റ്റല്‍ ബാലറ്റുകളും പിന്‍വലിച്ച് വീണ്ടും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ചയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!