അഞ്ചാമത് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

Published : Mar 19, 2019, 05:54 AM ISTUpdated : Mar 19, 2019, 07:01 AM IST
അഞ്ചാമത് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

Synopsis

പശ്ചിമ ബംഗാളിൽ സിപിഎമ്മുമായുള്ള സഹകരണം അവസാനിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാന്‍റും തീരുമാനിച്ചു

ദില്ലി: കോൺഗ്രസിന്റെ അഞ്ചാമത് സ്ഥാനാർത്ഥി പട്ടിക ഇന്നലെ അർദ്ധരാത്രി പുറത്തിറക്കി. ആന്ധ്രപ്രദേശ്, അസം, ഒഡീഷ, തെലങ്കാന, യുപി, പശ്ചിമബംഗാൾ , തുടങ്ങിയ സംസ്ഥാനങ്ങളിലെ 56 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ലക്ഷദ്വീപിൽ മുൻ എംപി ഹമദുള്ള സയീദ് മത്സരിക്കും. 

പശ്ചിമ ബംഗാളിൽ സിപിഎമ്മുമായുള്ള സഹകരണം അവസാനിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാന്‍റും തീരുമാനിച്ചു. സിപിഎം സിറ്റിംഗ് സീറ്റുകളായ റായ്ഗഞ്ചിലും മുർഷിദാബാദിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.റായ്ഗഞ്ചിൽ ദീപാദാസ് മുൻഷിയും മുർഷിദാബാദിൽ അബു ഹേനയും സ്ഥാനാർത്ഥികളാകും.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?