പ്രധാനമന്ത്രി സംസാരിക്കേണ്ടത് അക്ഷയ്‍ കുമാറുമായല്ല; കർഷകരുമായി: പ്രിയങ്ക ഗാന്ധി

Published : Apr 24, 2019, 03:19 PM ISTUpdated : Apr 24, 2019, 03:37 PM IST
പ്രധാനമന്ത്രി സംസാരിക്കേണ്ടത് അക്ഷയ്‍ കുമാറുമായല്ല; കർഷകരുമായി: പ്രിയങ്ക ഗാന്ധി

Synopsis

രാഷ്ടീയത്തിൽ പരാജയപ്പെട്ട മോദി സിനിമാ അഭിനയത്തിന് തയ്യാറെടുക്കുന്നുവെന്നായിരുന്നു രൺദീപ് സിംങ് സുർജേവാലയുടെ പ്രതികരണം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമ‍ർശനവുമായി എഐസിസി അധ്യക്ഷ പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി സംസാരിക്കേണ്ടത് ക‍ർഷകരോടാണ് അല്ലാതെ സിനിമാ താരങ്ങളോടല്ലെന്ന് പ്രിയങ്ക പറഞ്ഞു. നടൻ അക്ഷയ് കുമാറുമായുള്ള പ്രധാനമന്ത്രിയുടെ അഭിമുഖത്തിൽ വിമ‍ർശനവുമായി രൺദീപ് സിംങ് സുർജേവാലയും രംഗത്തെത്തി. രാഷ്ടീയത്തിൽ പരാജയപ്പെട്ട മോദി സിനിമാ അഭിനയത്തിന് തയ്യാറെടുക്കുന്നുവെന്നായിരുന്നു സുർജേവാലയുടെ പ്രതികരണം. 

സമൂഹ മാധ്യമങ്ങൾ തന്നെ വിലയിരുത്തുന്നത് നിരീക്ഷിക്കാറുണ്ടെന്നും ചെലവിനുള്ള പൈസ ഇപ്പോഴും അമ്മയാണ് നൽകാറുള്ളതെന്നും മോദി അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. കരി തേപ്പുപെട്ടി വെച്ചാണ് തന്റെ വസ്ത്രങ്ങളൊക്കെ തേച്ചിരുന്നത്. പ്രധാനമന്ത്രി ഒരു സാധാരണ മനുഷ്യനായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. താന്‍ ദേഷ്യപ്പെടാത്തത് പലരെയും അത്ഭുതപ്പെടുത്താറുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു 

നാല് മണിക്കൂറിൽ കൂടുതൽ സമയം ഉറങ്ങാറില്ലെന്നും കൂടുതൽ സമയം ഉറങ്ങണമെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും മോദി അഭിമുഖത്തിൽ പറഞ്ഞു. വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും വിരമിക്കേണ്ടിവരുമ്പോൾ എന്തെങ്കിലും ഒരു ഉദ്യമം ഏറ്റെടുക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?