മോദിക്ക് മുദ്രാവാക്യം വിളിച്ച ബിജെപി പ്രവർത്തകരെ കൈയ്യിലെടുത്ത് പ്രിയങ്കാ ഗാന്ധി

Published : May 13, 2019, 11:07 PM ISTUpdated : May 13, 2019, 11:59 PM IST
മോദിക്ക് മുദ്രാവാക്യം വിളിച്ച ബിജെപി പ്രവർത്തകരെ കൈയ്യിലെടുത്ത് പ്രിയങ്കാ ഗാന്ധി

Synopsis

റോഡ് ഷോ കണ്ടയുടൻ മോദി അനുകൂല മുദ്രാവാക്യം വിളിച്ച ബിജെപി പ്രവർത്തകരെ അമ്പരപ്പിച്ച് പ്രിയങ്കാ ഗാന്ധി വാഹനവ്യൂഹം നിർത്തി ഇറങ്ങുകയായിരുന്നു

ഇൻഡോർ: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ പ്രിയങ്കാ ഗാന്ധിയെ കണ്ട് ബിജെപി പ്രവർത്തകർ മോദി അനുകൂല മുദ്രാവാക്യം വിളിച്ചു. എന്നാൽ പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം കണ്ട് അമ്പരന്ന ബിജെപി പ്രവർത്തകർ പിന്നീട് കോൺഗ്രസിന് വിജയാശംസകൾ നൽകിയാണ് പ്രിയങ്കയെ യാത്രയാക്കിയത്. 

ഇൻഡോറിൽ വാഹന പ്രചാരണ ജാഥയ്ക്കിടെയാണ് സംഭവം. ബിജെപി പ്രവർത്തകർ പ്രിയങ്ക അടുത്തെത്തിയപ്പോൾ മോദി അനുകൂല മുദ്രാവാക്യം വിളിച്ചു. വാഹനത്തിൽ നിന്ന് ജനങ്ങളെ നോക്കി കൈവീശുകയായിരുന്ന പ്രിയങ്കാ ഗാന്ധി ബിജെപി പ്രവർത്തകരുടെ ആവേശത്തോടെയുള്ള മുദ്രാവാക്യം വിളി കണ്ടു. ഒരൽപ്പം പോലും താമസിക്കാതെ അവർ തന്റെ വാഹനം നിർത്തി താഴെയിറങ്ങി. നേരെ ബിജെപി പ്രവർത്തകരുടെ അടുത്തേക്ക് പോയ പ്രിയങ്ക ഓരോരുത്തർക്കും കൈകൊടുത്തു.

പിന്നീടായിരുന്നു പ്രിയങ്കയുടെ സംസാരം. "നിങ്ങളുടെ രാഷ്ട്രീയം നിങ്ങൾക്ക്, ഞങ്ങളുടെ രാഷ്ട്രീയം ഞങ്ങൾക്ക്. എല്ലാവിധ ആശംസകളും," എന്നായിരുന്നു പ്രിയങ്ക ബിജെപി പ്രവർത്തകരോട് പറഞ്ഞത്. പ്രിയങ്കാ ഗാന്ധിയുടെ ഈ രീതിയിലുള്ള പ്രതികരണം ബിജെപി പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ പ്രിയങ്കയുടെ പ്രതികരണത്തിൽ അവർ ഏറെ സന്തുഷ്ടരുമായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രിയങ്കാ ഗാന്ധിക്കും കോൺഗ്രസിനും വിജയാശംസകൾ നേർന്നാണ് ബിജെപി പ്രവർത്തകർ ഇവരെ മടക്കിയത്.

മെയ് 19നാണ് ഇൻഡോറിൽ തെരഞ്ഞെടുപ്പ്. 1989 മുതൽ ബിജെപി മാത്രമാണ് ഇവിടെ വിജയിച്ചിട്ടുള്ളത്. എന്നാൽ പ്രിയങ്കാ ഗാന്ധിയുടെ വരവിലൂടെ പഴയ പ്രതാപത്തിലേക്ക് തിരികെ പോകാനാവുമെന്നാണ് കോൺഗ്രസിന്റെ ആത്മവിശ്വാസം.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?