
അമൃത്സർ: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടനും ബിജെപി സ്ഥാനാർത്ഥിയുമായ സണ്ണി ഡിയോളിന്‍റെ വാഹനം അപകടത്തിൽപ്പെട്ടു. ഓടിക്കൊണ്ടിരിക്കെ വാഹനത്തിന്‍റെ ടയർ പൊട്ടിയാണ് അപകടം. അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന സണ്ണി ഡിയോളും സംഘവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പഞ്ചാബിലെ അമൃത്സർ-ഗുരുദാസ്പൂർ ഹൈവേയിൽവച്ചായിരുന്നു അപകടം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഫത്തേഘട്ട് ചുരിയാനിലേക്ക് പോകുകയായിരുന്നു താരം. ഓടികൊണ്ടിരിക്കുന്നതിനിടെ കാറിന്‍റെ ടയർ പൊട്ടിത്തെറിച്ചു. ടയർ പൊട്ടിയതോടെ കാർ നിർത്തിയപ്പോൾ പുറകിലുണ്ടായിരുന്ന കാറുകൾ താരം സഞ്ചരിച്ച കാറില്‍ കൂട്ടിയിടിച്ചു.
ഗുരുദാസ്പൂരിലെ ബിജെപി സ്ഥാനാർത്ഥിയാണ് സണ്ണി ഡിയോൾ. കോൺഗ്രസ് നേതാവും ഗുരുദാസ്പൂർ സിറ്റിങ് എംപിയുമായ സുനിൽ ജാഖറിനെതിരേയാണ് സണ്ണി ഡിയോൾ മത്സരിക്കുന്നത്.